Quantcast

ഭാര്യയുടെ മൃതദേഹത്തിനൊപ്പം 6 ദിവസം കഴിയാന്‍ അയാള്‍ക്കൊരു കാരണമുണ്ടായിരുന്നു

MediaOne Logo

Jaisy

  • Published:

    9 May 2018 10:46 AM GMT

ഭാര്യയുടെ മൃതദേഹത്തിനൊപ്പം 6 ദിവസം കഴിയാന്‍ അയാള്‍ക്കൊരു കാരണമുണ്ടായിരുന്നു
X

ഭാര്യയുടെ മൃതദേഹത്തിനൊപ്പം 6 ദിവസം കഴിയാന്‍ അയാള്‍ക്കൊരു കാരണമുണ്ടായിരുന്നു

റസ്സല്‍ ഡേവിസാണ് ഭാര്യയുടെ മൃതദേഹത്തിനൊപ്പം കഴിഞ്ഞത്.

മരിച്ചതറിയാതെ ഉറ്റവരുടെ മൃതദേഹത്തിനൊപ്പം ചിലര്‍ ദിവസങ്ങള്‍ കഴിഞ്ഞ വാര്‍ത്തകള്‍ കാണാറുണ്ട്. ഈ കേസുകളില്‍ ഭൂരിഭാഗവും മാനസികാസ്വാസ്ഥ്യം ഉള്ളവരായിരിക്കും. യുകെയിലും ഈയിടെ ഇത്തരത്തിലൊരു സംഭവം റിപ്പോര്‍ട്ട് ചെയ്തു. ഭാര്യയുടെ മൃതദേഹത്തിനൊപ്പം ഭര്‍ത്താവ് കഴിഞ്ഞത് തുടര്‍ച്ചയായ ആറ് ദിവസമാണ് അതിന് അയാള്‍ക്കൊരു കാരണമുണ്ടായിരുന്നു.

റസ്സല്‍ ഡേവിസാണ് ഭാര്യയുടെ മൃതദേഹത്തിനൊപ്പം കഴിഞ്ഞത്. ഇദ്ദേഹത്തിന്റെ ഭാര്യ വിന്‍ഡി ഡേവിസണ്‍ (50) ക്യാന്‍സര്‍ ബാധിച്ച് ഈയിടെയാണ് മരിച്ചത്. കഴിഞ്ഞ പത്ത് വര്‍ഷമായി ക്യാന്‍സറിനോട് പൊരുതി ഒടുവില്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു. വിന്‍ഡി മരിച്ചെന്ന് മനസിലായപ്പോള്‍ മൃതദേഹം സംസ്കരിക്കാന്‍ വിട്ടുകൊടുക്കാതെ സ്വന്തം ബെഡ്റൂമില്‍ സൂക്ഷിക്കുകയായിരുന്നു. എന്നിട്ട് ആ റൂമില്‍ കിടന്നുറങ്ങുകയും ചെയ്തു. മരണത്തോടുള്ള ആളുകളുടെ മനോഭാവം മാറ്റുകയായിരുന്നു തന്റെ ഉദ്ദേശമെന്ന് റസ്സല്‍ പറഞ്ഞു. ഡോക്ടര്‍ വന്ന് മരണം സ്ഥിരീകരിച്ച് ശേഷം നിയമപരമായ എല്ലാ കാര്യങ്ങളും പൂര്‍ത്തിയാക്കിയ ശേഷമാണ് മൃതദേഹം ഡെര്‍ബിഷയറിലുള്ള വീട്ടില്‍ സൂക്ഷിക്കാന്‍ തീരുമാനിച്ചത്. അവളെ ഒരു മോര്‍ച്ചറിക്കോ ശ്മശാനത്തിനോ വിട്ടുകൊടുക്കാന്‍ എനിക്കിഷ്ടമല്ല, അവള്‍ സ്വന്തം വീട്ടില്‍ സ്വസ്ഥമായി ഉറങ്ങിക്കോട്ടെ റസ്സല്‍ പറഞ്ഞു.

2006ല്‍ തന്റെ നാല്‍പതാം പിറന്നാള്‍ ആഘോഷിക്കുന്നതിനിടയിലാണ് വിന്‍ഡിക്ക് ക്യാന്‍സറുള്ളതായി തിരിച്ചറിയുന്നത്. കഴുത്തിനെയാണ് ക്യാന്‍സര്‍ ബാധിച്ചത്. രോഗം സ്ഥിരീകരിച്ചപ്പോള്‍ പ്രകൃതി ചികിത്സ പിന്തുടരുകയും ചെയ്തു. രോഗം ബാധിച്ചെങ്കിലും വിന്‍ഡിയുടെ സന്തോഷങ്ങള്‍ക്ക് കൂടെ നില്‍ക്കുന്ന ഭര്‍ത്താവായിരുന്നു റസ്സല്‍. അയാള്‍ ഭാര്യയെയും കൊണ്ട് യൂറോപ്പ് മുഴുവന്‍ ചുറ്റിസഞ്ചരിച്ചു. ഇതിനിടയില്‍ വിന്‍ഡിക്ക് വേദന കലശ്ശലാവുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. പ്രതീക്ഷക്ക് വകയില്ലെന്ന് ഡോക്ടര്‍ പറഞ്ഞപ്പോഴെ റസ്സല്‍ തീരുമാനിച്ചിരുന്നു വിന്‍ഡിയുടെ മരണം സ്വന്തം വീട്ടില്‍ വച്ചായിരിക്കണമെന്ന്. ഏപ്രില്‍ 21ന് വിന്‍ഡി ജീവിതത്തോട് വിട പറയുകയും ചെയ്തു. അവള്‍ സമാധാനത്തോടെയാണ് മരിച്ചത്.

മരണം രജിസ്റ്റ് ചെയ്തിട്ടില്ലെങ്കില്‍ സംസ്കാരം വരെ മൃതദേഹം വീട്ടില്‍ സൂക്ഷിക്കുന്നത് കുറ്റമല്ലെന്ന് അഭിഭാഷകനായ ജാക്ക് വാര്‍ഡ് പറഞ്ഞു.

TAGS :

Next Story