ഉത്തരകൊറിയയുമായി ചര്‍ച്ച; നിലപാട് കടുപ്പിച്ച് അമേരിക്ക
ഉത്തരകൊറിയയുമായി ചര്‍ച്ച; നിലപാട് കടുപ്പിച്ച് അമേരിക്ക
ആണവോര്‍ജ്ജ നിര്‍മാര്‍ജനത്തില്‍ നിന്ന് പിറകോട്ട് പോയാല്‍ ഉത്തകൊറിയയുമായി ചര്‍ച്ചക്കില്ലെന്ന് സാറ സാന്‍ഡേഴ്സണ്‍ പറഞ്ഞു.
അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ നേതാവ് നേതാവ് കിംങ് ജോണ്‍ ഉന്നും തമ്മില്‍ നടക്കാനിരിക്കുന്ന ചര്‍ച്ചയുമായി ബന്ധപ്പെട്ട് യുഎസ് അധികൃതര്‍ നിലപാട് കര്‍ശനമാക്കുന്നു. ആണവ നിര്‍മാര്‍ജ്ജനം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഉത്തര കൊറിയ നടത്തിയ വാഗ്ദാനം പാലിക്കാതെ ചര്‍ച്ചക്ക് സന്നദ്ധമല്ലെന്ന നിലപാടാണ് അമേരിക്ക സ്വീകരിക്കുന്നത്. വാഗ്ദാനങ്ങള്‍ മാത്രം പോര, അതിനന് അനുസരിച്ചുള്ള നടപടികളാണ് വേണ്ടതെന്ന് യുഎസ് പ്രസ് സെക്രട്ടറി സാറ സാന്‍ഡേഴ്സണ്‍ പറഞ്ഞു.
ഇരു നേതാക്കളും തമ്മില്‍ ചര്‍ച്ച മെയ് അവസാനത്തോടെ നടക്കുമെന്നാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന വാര്‍ത്തകള്‍. ചര്‍ച്ചക്ക് തയ്യാറാണെന്ന കിം ജോണ്‍ ഉന്നിന്‍റെ നിലപാടിന് അനുകൂലമായി ഡോണള്‍ഡ് ട്രംപ് പ്രതികരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ആണവോര്‍ജ്ജ നിര്‍മാര്‍ജനത്തില്‍ നിന്ന് പിറകോട്ട് പോയാല്‍ ഉത്തകൊറിയയുമായി ചര്‍ച്ചക്കില്ലെന്ന് സാറ സാന്‍ഡേഴ്സണ്‍ പറഞ്ഞു. ചര്‍ച്ചകള്‍ക്കായി ആണവ പരിപാടികള്‍ നിര്‍ത്തിവെക്കാമെന്ന് കിംങ് ജോണ്‍ഉന്‍ വ്യക്തമാക്കിയിരുന്നു, എന്നാല്‍ മുന്നോട്ട് വെക്കുന്ന വാഗ്ദാനങ്ങള്‍ക്ക് അനുസരിച്ചുള്ള നടപടികള്‍ വേണമെന്നും യുഎസ് പ്രസ് സെക്രട്ടറി പറഞ്ഞു.
ചര്‍ച്ചക്കുള്ള സമയവും സ്ഥലവും നിശ്ചയിച്ചിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി. ഉത്തര കൊറിയ സമ്പൂര്‍ണ്ണ ആണവനിരായുധീകരണം നടത്തണമെന്നാണ് അമേരിക്കയുടെ നിലപാട്. ആണവോര്‍ജ്ജം സമ്പൂര്‍ണ്ണമായി ഒഴിവാക്കാന്‍ ഉത്തര കൊറിയ സന്നദ്ധമാകില്ലെന്നാണ് വിലയിരുത്തല്‍. അതിനാല്‍ ഇരു നേതാക്കളുടെയും കൂടിക്കാഴ്ച നടക്കാന്‍ സാധ്യതയിലെന്ന് കരുതുന്നവരുമുണ്ട്.
ഉത്തര കൊറിയയെ ഒറ്റപ്പെടുന്ന ട്രംപ് തന്ത്രം വിജയിച്ചുവെന്നതിന്‍റെ തെളിവാണ് കിംങ് ജോണിന്‍റെ വാഗ്ദാനമെന്ന് വൈസ് പ്രസിന്‍റ് മൈക്ക് പെന്‍സ് പറഞ്ഞു. അതേസമയം കൂടിക്കാഴ്ചക്ക് സന്നദ്ധത അറിയിച്ച ശേഷം വിവിധ ലോക നേതാക്കളുമായി ട്രംപ് സംസാരിച്ചു.
Adjust Story Font
16