Quantcast

ഗുലനുമായി ബന്ധം ; 13000 പൊലീസുകാരെ കൂടി തുര്‍ക്കി സസ്പെന്‍ഡ് ചെയ്തു

MediaOne Logo

Jaisy

  • Published:

    10 May 2018 4:11 PM GMT

ഗുലനുമായി ബന്ധം ; 13000 പൊലീസുകാരെ കൂടി തുര്‍ക്കി സസ്പെന്‍ഡ് ചെയ്തു
X

ഗുലനുമായി ബന്ധം ; 13000 പൊലീസുകാരെ കൂടി തുര്‍ക്കി സസ്പെന്‍ഡ് ചെയ്തു

ഫത്ഗുല്ല ഗുലനുമായി ബന്ധം പുലര്‍ത്തുന്നുവെന്നാരോപിച്ച് സര്‍ക്കാരിന്റെ വിവിധ മേഖലകളില്‍ നിന്നായി 10000 പേര്‍ക്കാണ് അച്ചടക്ക നടപടി നേരിടേണ്ടി വന്നത്

ഫത്ഹുല്ല ഗുലന്റെ അനുകൂലികളെന്നാരോപിച്ച് 13000 പൊലീസുകാരെ കൂടി തുര്‍ക്കി സസ്പെന്‍ഡ് ചെയ്തു. ഫത്ഗുല്ല ഗുലനുമായി ബന്ധം പുലര്‍ത്തുന്നുവെന്നാരോപിച്ച് സര്‍ക്കാരിന്റെ വിവിധ മേഖലകളില്‍ നിന്നായി 10000 പേര്‍ക്കാണ് അച്ചടക്ക നടപടി നേരിടേണ്ടി വന്നത്.

ഫത്ഗുല്ല ഗുലന് ബന്ധം ആരോപിച്ച് പോലീസില്‍‌ നിന്ന് മാത്രം 12801 പേരെയാണ് സസ്പെന്‍ഡ് ചെയ്തത്. ഇതില്‍ 2523 പേര്‍ പൊലീസിന്റെ ഉന്നത തലപ്പത്തുള്ളവരാണ്.രാജ്യത്ത് ആകെയുള്ള പൊലീസുകാരുടെ എണ്ണത്തിന്റെ 5 ശതമാനത്തോളം വരുമിത്. ആഭ്യന്തര മന്ത്രാലയത്തില് നിന്നു 37 പേരെയും സസ്പെന്‍ഡ് ചെയ്തു. സൈനിക അട്ടിമറി ശ്രമവുമായി ബന്ധപ്പെട്ട് സൈന്യം,സിവില് സര്വ്വീസ് ,പൊലീസ് ,ജുഡീഷ്യറി എന്നിങ്ങനെ വിവിധ വകുപ്പുകളില്‍ നിന്നായി 10000 പേര്‍ക്ക് ഇതിനോടകം അച്ചടക്ക നടപടി നേരിടേണ്ടി വന്നിട്ടുണ്ട്. സൈനിക അട്ടിമറിയുമായി ബന്ധപ്പെട്ട് 32000 പേരെ അറസ്റ്റ് ചെയ്തിരുന്നു. സൈനിക അട്ടിമറി ശ്രമത്തിന് പിന്നില് പ്രവര്‍ത്തിച്ചെന്ന് തുര്‍ക്കി ആരോപിക്കുന്ന ഫത്ഹുല്ല ഗുലന് അമേരിക്കയിലാണുള്ളത്. ഗുലനെ വിചാരണ ചെയ്യാന് വിട്ടു തരണമെന്ന് അമേരിക്കയോട് തുര്‍ക്കി ആവശ്യപ്പെട്ടിട്ടുണ്ട്. രാജ്യത്ത് ഏര്‍പ്പെടുത്തിയ അടിയന്തരാവസ്ഥയുടെ കാലാവധിയും പ്രസിഡന്റ് റജ്ബ് ത്വയ്യിബ് ഉറുദുഗാന് മൂന്ന് മാസത്തേക്ക് കൂടി നീട്ടിയിരുന്നു.

TAGS :

Next Story