യുഎന്‍ ഉപരോധത്തിനെതിരെ ഉത്തര കൊറിയ
യുഎന്‍ ഉപരോധത്തിനെതിരെ ഉത്തര കൊറിയ
രാജ്യത്തിന്റെ പരമാധികാരം തകര്‍ക്കുന്നതാണ് ഉപരോധമെന്ന് ഉത്തര കൊറിയ പ്രതികരിച്ചു
ഐക്യരാഷ്ട്രസഭ സുരക്ഷാ സമിതിയുടെ പുതിയ ഉപരോധത്തെ തള്ളി ഉത്തര കൊറിയ. രാജ്യത്തിന്റെ പരമാധികാരം തകര്‍ക്കുന്നതാണ് ഉപരോധമെന്ന് ഉത്തര കൊറിയ പ്രതികരിച്ചു. ഉപരോധം ഏര്‍പ്പെടുത്തിയതിന് അമേരിക്ക വലിയ വില നല്‍കേണ്ടി വരുമെന്നും ഉത്തരകൊറിയ താക്കിത് നല്‍കി. ഉപരോധത്തെ ദക്ഷിണ കൊറിയ സ്വാഗതം ചെയ്തു.
ഉത്തരകൊറിയയുടെ തുടര്‍ച്ചയായ ആണവ പരീക്ഷണങ്ങള്‍ക്ക് മറുപടിയായി ഇന്നലെയാണ് യുഎന്‍ സുരക്ഷാ സമിതി പുതിയ ഉപരോധം ഏര്‍പ്പെടുത്തിയത്. ചൈനയും റഷ്യയും ഉള്‍പ്പെടെയുള്ള രാജ്യങ്ങളും പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തു. എന്നാല്‍ ഉപരോധം രാജ്യത്തിന്റെ പരമാധികാരത്തെ ഹനിക്കുന്നതാണെന്ന് ഉത്തരകൊറിയ പ്രതികരിച്ചു.
തീരുമാനത്തെ ദക്ഷിണ കൊറിയ സ്വാഗതം ചെയ്തു. ഐക്യരാഷ്ട്രസഭയുടെ ഉപരോധം ഒരു മുന്നറിയിപ്പായി കണ്ട് ഉത്തര കൊറിയ ആണവ പരീക്ഷണങ്ങള്‍ അവസാനിപ്പിക്കണമെന്ന് ദക്ഷിണ കൊറിയ ആവശ്യപ്പെട്ടു. യുഎന്‍ തീരുമാനത്തെ സ്വാഗതം ചെയ്ത് ജപ്പാനും രംഗത്തെത്തി. എന്നാല്‍ ഉത്തര കൊറിയയെ അന്താരാഷ്ട്ര തലത്തില്‍ ഒറ്റപ്പെടുത്താതെ ചര്‍ച്ചകള്‍ക്ക് അമേരിക്ക തയ്യാറാകണമെന്നാണ് ചൈനയുടെ നിലപാട്.
Adjust Story Font
16