കയ്യോട് കൈ ചേര്‍ത്ത് ഒരു രക്ഷാപ്രവര്‍ത്തനം; തണുത്തുറഞ്ഞ തടാകത്തില്‍ കുടുങ്ങിയ കുടുംബത്തെ രക്ഷപ്പെടുത്തി
കയ്യോട് കൈ ചേര്‍ത്ത് ഒരു രക്ഷാപ്രവര്‍ത്തനം; തണുത്തുറഞ്ഞ തടാകത്തില്‍ കുടുങ്ങിയ കുടുംബത്തെ രക്ഷപ്പെടുത്തി
വടക്കന്‍ ചൈനയിലെ താങ്സാന്‍ നഗരത്തിലാണ് സംഭവം നടന്നത്
തണുത്തുറഞ്ഞ തടാകത്തില്‍ കുടുങ്ങിയ കുടുംബത്തെ പ്രദേശവാസികള്‍ മനുഷ്യച്ചങ്ങല തീര്‍ത്ത് രക്ഷപ്പെടുത്തി. വടക്കന്‍ ചൈനയിലെ താങ്സാന്‍ നഗരത്തിലാണ് സംഭവം നടന്നത്. ജനുവരി 7ന് ഹീബേ പ്രവിശ്യയിലെ കാസോക്യൂന്‍ പാര്‍ക്കില്‍ വൈകിട്ട് നാല് മണിയോടെയാണ് സംഭവം നടന്നത്. അമ്മയും രണ്ടു കുഞ്ഞുങ്ങളുമടങ്ങുന്ന കുടുംബം തണുത്തുറഞ്ഞ തടാകത്തില്‍ അകപ്പെടുകയായിരുന്നു. പാര്‍ക്കില്‍ കളിക്കാനെത്തിയതായിരുന്നു ഇവര്‍. ഈ സമയത്ത് അവിടുത്ത താപനില മൈനസ് 13 ഡിഗ്രി സെല്‍ഷ്യസായിരുന്നുവെന്ന് ബെയ്ജിംഗ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
അതുകൊണ്ട് തന്നെ തടാകത്തില്‍ കുടുങ്ങിയ കുടുംബത്തെ രക്ഷപ്പെടുത്തുക എന്നത് ശ്രമകരമായ കാര്യമായിരുന്നു. സംഭവത്തെക്കുറിച്ചറിഞ്ഞ പ്രദേശവാസികള്‍ സ്ഥലത്തെത്തുകയും രക്ഷാപ്രവര്‍ത്തനത്തിന് മുതിരുകയായിരുന്നു. ആളുകള്‍ കയ്യോട് കൈ ചേര്‍ത്ത് 66 അടി നീളമുള്ള മനുഷ്യച്ചങ്ങല തീര്‍ത്തു. മൂന്ന് മിനിറ്റ് കൊണ്ട് കുടുംബത്തെ രക്ഷപ്പെടുത്തി. ഒടുവില്‍ വെള്ളത്തില്‍ ആരുമില്ലെന്ന് ഉറപ്പ്വരുത്തിയതിന് ശേഷമാണ് രക്ഷാപ്രവര്‍ത്തനം അവസാനിപ്പിച്ചത്.
Adjust Story Font
16