രാഷ്ട്രപതി ചൈനയില്‍; ചൈനീസ് വൈസ് പ്രസിഡന്റ് ലി യുവാന്‍ചോയുമായി കൂടിക്കാഴ്ച നടത്തി
രാഷ്ട്രപതി ചൈനയില്‍; ചൈനീസ് വൈസ് പ്രസിഡന്റ് ലി യുവാന്‍ചോയുമായി കൂടിക്കാഴ്ച നടത്തി
നാല് ദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി പ്രണബ് മുഖര്‍ജി ചൈനയിലെത്തി
നാല് ദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി പ്രണബ് മുഖര്‍ജി ചൈനയിലെത്തി. ചൈനീസ് വൈസ് പ്രസിഡന്റ് ലി യുവാന്‍ചോയുമായി രാഷ്ട്രപതി കൂടിക്കാഴ്ച നടത്തി.
ഉഭയകക്ഷി ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് രാഷ്ട്രപതി പ്രണബ് മുഖര്‍ജി ബീജിങ്ങില്‍ എത്തിയത്. വിമാനത്താവളത്തില്‍ ഊഷ്മള സ്വീകരണമാണ് പ്രണബ് കുമാര്‍ മുഖര്‍ജിക്ക് ലഭിച്ചത്. ചൈനീസ് വൈസ് പ്രസിഡന്റ് ലി യുവാന്‍ചോയുമായി നടത്തിയ കൂടിക്കാഴ്ചയതില്‍ ഇന്ത്യ-ചൈന ബന്ധം മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യകത പ്രണബ് മുഖര്‍ജി ഓര്‍മിപ്പിച്ചു. ബന്ധം മെച്ചപ്പെടുത്തുന്നതില്‍ ഇരുരാഷ്ട്രങ്ങള്‍ക്കും തുല്യ പങ്കാണുള്ളതെന്ന് പ്രണബ് മുഖര്‍ജി പറഞ്ഞു. ചൈനീസ് നിക്ഷേപകരെ അദ്ദേഹം ഇന്ത്യയിലേക്ക് ക്ഷണിക്കുകയും ചെയ്തു. നേരത്തെ പ്രധാനമന്ത്രിയുടെ സന്ദര്‍ശന വേളയില്‍ ഇരു രാഷ്ട്രങ്ങള്‍ക്കുമിടയില്‍ നിരവധി കരാറുകള്‍ ഒപ്പുവെച്ചിരുന്നു.
Adjust Story Font
16