Quantcast

സിറിയയില്‍ റഷ്യയുമായി സഹകരിക്കാനില്ലെന്ന് യുഎസ്

MediaOne Logo

Alwyn K Jose

  • Published:

    11 May 2018 9:11 AM GMT

സിറിയയില്‍ റഷ്യയുമായി സഹകരിക്കാനില്ലെന്ന് യുഎസ്
X

സിറിയയില്‍ റഷ്യയുമായി സഹകരിക്കാനില്ലെന്ന് യുഎസ്

ഇരുകൂട്ടരും തമ്മില്‍ ധാരണയിലെത്തിയ വെടിനിര്‍ത്തല്‍ കരാര്‍ റദ്ദാക്കിയതായി യുഎസ് അറിയിച്ചു.

സിറിയന്‍ വിഷയത്തില്‍ റഷ്യയുമായി തുടര്‍ന്ന് സഹകരിക്കില്ലെന്ന് യുഎസ്. ഇരുകൂട്ടരും തമ്മില്‍ ധാരണയിലെത്തിയ വെടിനിര്‍ത്തല്‍ കരാര്‍ റദ്ദാക്കിയതായി യുഎസ് അറിയിച്ചു. കരാര്‍ വ്യവസ്ഥകള്‍ ലംഘിച്ച് സിറിയയില്‍ റഷ്യ വ്യോമാക്രമണം ശക്തമാക്കിയെന്ന് ആരോപിച്ചാണ് നടപടി.

സിറിയന്‍ ആഭ്യന്തരയുദ്ധമവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സെപ്തംബര്‍ ആദ്യമാണ് യുഎസും റഷ്യയും തമ്മില്‍ വെടിനിര്‍ത്തല്‍ കരാറില്‍ ഒപ്പുവെച്ചത്. കരാര്‍ നിലവില്‍ വന്നതിന് ശേഷവും അലപ്പോയടക്കമുള്ള സിറിയന്‍ നഗരങ്ങളില്‍ വ്യോമാക്രമണം ശക്തമായി തുടരുകയാണ്. റഷ്യയും അസദ് സര്‍ക്കാരുമാണ് ഇതിന് പിന്നിലെന്നാരോപിച്ചാണ് സിറിയന്‍ വിഷയത്തില്‍ എല്ലാവിധ സഹകരണ ചര്‍ച്ചകളില്‍ നിന്നും പിന്‍മാറുന്നതായി യുഎസ് അറിയിച്ചത്. ജനവാസ കേന്ദ്രങ്ങളില്‍ വ്യോമാക്രമണം നിര്‍ത്തിവെക്കാനും ഭീകരകേന്ദ്രങ്ങളില്‍ സംയുക്ത സൈനിക നീക്കത്തിനുമായിരുന്നു ജനീവയില്‍ വെച്ച് ധാരണയിലെത്തിയ കരാറിലെ വ്യവസ്ഥ. കരാര്‍ റദ്ദാക്കിയ സാഹചര്യത്തില്‍ ഭീകരകേന്ദ്രങ്ങളില്‍ ആക്രമണം ശക്തമാക്കുമെന്ന് യുഎസ് വ്യക്തമാക്കി. എന്നാല്‍ തങ്ങള്‍ കരാര്‍ ലംഘിച്ചിട്ടില്ലെന്നും ആക്രമണങ്ങളുടെ പേരില്‍ റഷ്യയെ കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്നും റഷ്യന്‍ വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു.

TAGS :

Next Story