പരാജയപ്പെട്ടെങ്കിലും ജനകീയ വോട്ടുകളില്‍ ഒന്നാം സ്ഥാനത്ത് ഹിലരി
പരാജയപ്പെട്ടെങ്കിലും ജനകീയ വോട്ടുകളില്‍ ഒന്നാം സ്ഥാനത്ത് ഹിലരി
അല്‍ഗോറിനു ശേഷം തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട് ജനകീയ വോട്ടുകളില്‍ ഒന്നാമതെത്തുന്ന ആദ്യ പ്രസിഡന്‍റ് സ്ഥാനാര്‍ഥിയാണ് ഹിലരി
അമേരിക്കന്‍ തെരഞ്ഞെടുപ്പിലെ ജനകീയവോട്ടുകള്‍ കൂടുതല്‍ നേരിടയത് ഹിലരി ക്ലിന്റണ്‍. കൂടുതല്‍ ഇലക്ടര്‍മാരെ നേടുന്നവരാണ് അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍തിയാവുക. ഇത് വഴിയാണ് ഡൊണാള്‍ഡ് ട്രംപ് ജയിച്ചത്.
ഹിരിക്ക് മുമ്പ് സമാന രീതിയില്‍ തോറ്റ അഞ്ച് പേരുണ്ട് അമേരിക്കയില്‍. 12 കോടി വോട്ടുകള്‍ എണ്ണിയപ്പോള്‍ ഹിലരി നേടിയത് 5 കോടി 97 ലക്ഷം വോട്ടുകള്‍. അതായത് 47.7 ശതമാനം. ട്രംപിന് ലഭിച്ചത് 5 കോടി 95 ലക്ഷത്തിലേറെ വോട്ട്. അതായത് 47.5 ശതമാനം. 2,19,762 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഹിലരി മുന്നിലത്തെിയത്.
അല്‍ഗോറിനു ശേഷം തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട് ജനകീയ വോട്ടുകളില്‍ ഒന്നാമതെത്തുന്ന ആദ്യ പ്രസിഡന്‍റ് സ്ഥാനാര്‍ഥിയാണ് ഹിലരി. ജോര്‍ജ് ബുഷിനോടാണ് 2000ത്തില്‍ നടന്ന തെരഞ്ഞെടുപ്പില്‍ അല്‍ഗോര്‍ പരാജയപ്പെട്ടത്.
ആന്‍ഡ്ര്യൂ ജാക്സണ്‍, സാമുവല്‍ ടില്‍ഡന്‍, ഗ്രോവര്‍ ക്ളെവ്‌ന്‍ഡ്, എന്നിവരാണ് അല്‍ഗോറിനുമുമ്പ് സമാനരീതിയില്‍ ജനകീയവോട്ടുകളില്‍ മുന്നിലത്തെിയ പ്രസിഡന്‍റ് സ്ഥാനാര്‍ഥികള്‍. 522ല്‍ 290 ഇലക്ടറല്‍ വോട്ടുകള്‍ സ്വന്തമാക്കി ട്രംപ് ജയം നേടിയപ്പോള്‍, ഹിലരിക്ക് 232 ഇലക്ടറല്‍ വോട്ടുകളാണ് ലഭിച്ചത്.
അമേരിക്കയിലെ രീതിയനുസരിച്ച് ഒരു സംസ്ഥാനത്ത് ഭൂരിപക്ഷം കിട്ടിയാല്‍ അവിടുത്തെ മുഴുവന്‍ ഇലക്ടര്‍മാരെയും അയാള്‍ക്ക് സ്വന്തമാകും. ഇലക്ട്രല്‍ സിസ്റ്റത്തിന്റെ വലിയ ന്യൂനതകളില്‍ ഒന്നാണിത്.
Adjust Story Font
16