സിറിയയില്‍ യുദ്ധ നിയന്ത്രണ മേഖലകള്‍ പ്രഖ്യാപിച്ചു
സിറിയയില്‍ യുദ്ധ നിയന്ത്രണ മേഖലകള്‍ പ്രഖ്യാപിച്ചു
കസാഖിസ്ഥാനില്‍ നടക്കുന്ന സിറിയൻ സമാധാന ചർച്ചയിലാണ് ഇത് സംബന്ധിച്ച് റഷ്യയും തുര്‍ക്കിയും ഇറാനും ധാരണയിലെത്തിയത്
ആഭ്യന്തര യുദ്ധം രൂക്ഷമായ സിറിയയിൽ യുദ്ധ നിയന്ത്രണ മേഖലകൾ പ്രഖ്യാപിച്ചു. കസാഖിസ്ഥാനില്‍ നടക്കുന്ന സിറിയൻ സമാധാന ചർച്ചയിലാണ് ഇത് സംബന്ധിച്ച് റഷ്യയും തുര്‍ക്കിയും ഇറാനും ധാരണയിലെത്തിയത്. തീരുമാനത്തെ ഐക്യരാഷ്ട്ര സഭ സ്വാഗതം ചെയ്തു.
ഇദ്‌ലിബ്, ലതാകിയ, ഹോംസ് ,അലപ്പോ, കിഴക്കൻ കത്വ, ദരാ, ക്യുനീത്ര എന്നീ വിമത നിയന്ത്രണ പ്രദേശങ്ങളും ഡമസ്കസുമാണ് സുരക്ഷിത മേഖലകളായി പ്രഖ്യാപിച്ചത്. ഇവിടേക്ക് എല്ലാ യുദ്ധ വിമാനങ്ങള്‍ക്കും വിലക്കുണ്ടാകും. ഒരു തരത്തിലുള്ള വെടിവെപ്പും പാടില്ല. ഇവിടെയും പുറത്തും ദുരിതാശ്വാസ പ്രവർത്തനങ്ങൾ സുഗമമായി നടത്തും. സിവിലിയൻമാർക്ക് നിർഭയമായി സഞ്ചരിക്കാനും സുരക്ഷിത മേഖലകളിൽ ചെക് പോസ്റ്റുകൾ ശക്തിപ്പെടുത്താനും യോഗം തീരുമാനിച്ചു. പുതിയ തീരുമാനത്തെ സിറിയന്‍ കാര്യങ്ങള്‍ക്കായുളള ഐക്യരാഷ്ട്ര സഭയും മധ്യസ്ഥരും സ്വാഗതം ചെയ്തു.
കരാറിൽ ഇറാന്റെ പങ്കാളിത്തത്തെ ചോദ്യം ചെയ്ത് സിറിയൻ വിമതർ രംഗത്തെത്തി. ജനതയെ കൂട്ടക്കൊല നടത്തുന്ന ഇറാന്റെ ഇടപെടല്‍ അംഗീകരിക്കില്ലെന്നാണ്വിമത പ്രതിനിധി പ്രതികരിച്ചത്.
Adjust Story Font
16