Quantcast

റോഹിങ്ക്യകള്‍ക്കെതിരായ സൈനിക നടപടികള്‍ അടിയന്തരമായി അവസാനിപ്പിക്കണമെന്ന് യുഎന്‍

MediaOne Logo

Jaisy

  • Published:

    11 May 2018 10:36 AM GMT

റോഹിങ്ക്യകള്‍ക്കെതിരായ സൈനിക നടപടികള്‍ അടിയന്തരമായി അവസാനിപ്പിക്കണമെന്ന് യുഎന്‍
X

റോഹിങ്ക്യകള്‍ക്കെതിരായ സൈനിക നടപടികള്‍ അടിയന്തരമായി അവസാനിപ്പിക്കണമെന്ന് യുഎന്‍

കൊലപാതകങ്ങളും ലൈംഗികാതിക്രമങ്ങളുമടക്കമുള്ള കുറ്റകൃത്യങ്ങള്‍ നിഷ്പക്ഷമായി അന്വേഷിക്കണം

റോഹിങ്ക്യന്‍ മുസ്‌ലിംകള്‍ക്കെതിരായ സൈനിക നടപടികള്‍ അടിയന്തരമായി അവസാനിപ്പിക്കണമെന്ന് ഐക്യരാഷ്ട്രസഭ രക്ഷാസമിതി. കൊലപാതകങ്ങളും ലൈംഗികാതിക്രമങ്ങളുമടക്കമുള്ള കുറ്റകൃത്യങ്ങള്‍ നിഷ്പക്ഷമായി അന്വേഷിക്കണം. പലായനം ചെയ്ത റോഹിങ്ക്യകള്‍ക്ക് സുരക്ഷിതമായി തിരിച്ചുവരാനുള്ള സാഹചര്യമൊരുക്കണമെന്നും രക്ഷാസമിതി മ്യാന്‍മര്‍ സര്‍ക്കാറിനോടാവശ്യപ്പെട്ടു.

തിങ്കളാഴ്ച ഐക്യരാഷ്ട്രസഭാ ആസ്ഥാനത്ത് നടന്ന രക്ഷാസമിതി യോഗത്തിലാണ് സൈനിക നടപടിക്കെതിരെ രൂക്ഷ വിമര്‍ശമുയര്‍ന്നത്. മ്യാന്‍മറിലെ രാഖൈന്‍ മേഖലയില്‍ ഏകപക്ഷീയവും ആവശ്യത്തില്‍ കവിഞ്ഞതുമായ ബലപ്രയോഗമുണ്ടായതായി യോഗം വിലയിരുത്തി. 6 ലക്ഷത്തിലധികം പേര്‍ അഭയാര്‍ഥികളാക്കപ്പെടുകയും ആയിരക്കണക്കിന് പേര്‍ കൊല്ലപ്പെടുകയും ചെയ്തു. നൂറുകണക്കിന് പേര്‍ ബലാത്സംഗത്തിനിരയായിട്ടുമുണ്ട്.

കൊലപാതകങ്ങളും ലൈംഗികാതിക്രമങ്ങളുമടക്കമുള്ള കുറ്റകൃത്യങ്ങള്‍ നിഷ്പക്ഷമായി അന്വേഷിക്കണമെന്നാവശ്യപ്പെട്ട രക്ഷാസമിതി പലായനം ചെയ്ത റോഹിങ്ക്യകള്‍ക്ക് സുരക്ഷിതമായി തിരിച്ചുവരാനുള്ള സാഹചര്യമൊരുക്കണമെന്നും മ്യാന്‍മര്‍ സര്‍ക്കാറിനോടാവശ്യപ്പെട്ടു.പതിനഞ്ചംഗ രക്ഷാസമിതി ഐകകണ്ഠേനയാണ് മ്യാന്‍മര്‍ സര്‍ക്കാറിനും സൈന്യത്തിനുമെതിരെ രംഗത്തുവന്നത്.

TAGS :

Next Story