ട്രംപിനെ കുടുക്കാന്‍ പുതിയ ആരോപണവുമായി ഹിലരി
ട്രംപിനെ കുടുക്കാന്‍ പുതിയ ആരോപണവുമായി ഹിലരി
ഡൊണാള്‍ഡ് ട്രംപ് ക്യൂബയില്‍ വ്യാപാരം നടത്താന്‍ ശ്രമിച്ചതിലൂടെ നിയമലംഘനം നടത്തി എന്നാണ് ഹിലരിയുടെ പുതിയ ആരോപണം.
റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിനെതിരെ പുതിയ ആരോപണവുമായി ഹിലരി ക്ലിന്റണ്‍ രംഗത്ത്. ഡൊണാള്‍ഡ് ട്രംപ് ക്യൂബയില്‍ വ്യാപാരം നടത്താന്‍ ശ്രമിച്ചതിലൂടെ നിയമലംഘനം നടത്തി എന്നാണ് ഹിലരിയുടെ പുതിയ ആരോപണം.
ഡൊണാള്‍ഡ് ട്രംപ് നിരവധി തവണ ക്യൂബയില്‍ വ്യാപാരം നടത്താന്‍ ശ്രമിച്ചിട്ടുണ്ട്, ഇതിലൂടെ അമേരിക്കന്‍ വിദേശ നയത്തിന്റെ നഗ്നമായ ലംഘനമാണ് ട്രംപ് നടത്തിയത്. എന്നാല്‍ ഇക്കാര്യം നിരവധി തവണ ചോദിച്ചിട്ടും ജനങ്ങളോട് വ്യക്തമായ മറുപടി നല്‍കാന്‍ ട്രംപ് തയ്യാറായിട്ടില്ലെന്നും ഹിലരി ആരോപിച്ചു. ഇത്തരത്തില്‍ ബിസിനസ് നടത്താന്‍ നിരന്തരം ശ്രമിച്ചതിലൂടെ അമേരിക്കയുടെ നിയമങ്ങള്‍ക്കും നയങ്ങള്‍ക്കും ട്രംപ് വിലകല്‍പിക്കുന്നില്ല എന്നാണ് തെളിഞ്ഞിരിക്കുന്നത്. ട്രംപിന് ബിസിനസ് താല്‍പര്യം മാത്രമാണുള്ളതെന്നും ഹിലരി പറഞ്ഞു. ക്യൂബയുമായി നയതന്ത്രബന്ധം പുനസ്ഥാപിച്ച ഒബാമയുടെ നയങ്ങള്‍ പിന്തുടരുമെന്നാണ് ഹിലരിയുടെ നിലപാട്. എന്നാല്‍ ക്യൂബ മത സ്വാതന്ത്ര്യം അനുവദിക്കണമെന്നും രാഷ്ട്രീയ തടവുകാരെ വിട്ടയക്കണമെന്നും അതല്ലെങ്കില്‍ ക്യൂബയുമായി നയതന്ത്രബന്ധം പുനസ്ഥാപിക്കേണ്ടതില്ലെന്നുമാണ് ട്രംപിന്റെ വാദം.
Adjust Story Font
16