Quantcast

ക്യൂബന്‍ സന്ദര്‍ശനത്തിന് ശേഷം ഒബാമ അര്‍ജന്റീനയിലേക്ക് മടങ്ങി

MediaOne Logo

admin

  • Published:

    12 May 2018 8:56 AM GMT

ക്യൂബന്‍ സന്ദര്‍ശനത്തിന് ശേഷം ഒബാമ അര്‍ജന്റീനയിലേക്ക് മടങ്ങി
X

ക്യൂബന്‍ സന്ദര്‍ശനത്തിന് ശേഷം ഒബാമ അര്‍ജന്റീനയിലേക്ക് മടങ്ങി

ചരിത്രപരമായ ക്യൂബന്‍ സന്ദര്‍ശനത്തിന് ശേഷം അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ അര്‍ജന്റീനയിലേക്ക് മടങ്ങി. ക്യൂബയുടെ മേലുള്ള സാന്പത്തിക ഉപരോധം അവസാനിപ്പിക്കുമെന്ന് ഉറപ്പ് ഒബാമ നല്‍കി.

ചരിത്രപരമായ ക്യൂബന്‍ സന്ദര്‍ശനത്തിന് ശേഷം അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ അര്‍ജന്റീനയിലേക്ക് മടങ്ങി. ക്യൂബയുടെ മേലുള്ള സാന്പത്തിക ഉപരോധം അവസാനിപ്പിക്കുമെന്ന് ഉറപ്പ് ഒബാമ നല്‍കി . ആവേശകരമായ യാത്രയയപ്പാണ് അമേരിക്കന്‍ പ്രസിഡന്റിന് ക്യൂബന്‍സര്‍ക്കാര്‍ നല്‍കിയത്

88വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായാണ് ഒരു അമേരിക്കന്‍ പ്രസിഡന്റ് ക്യൂബ സന്ദര്‍ശിക്കുന്നത്. ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലൂടെയുള്ള പര്യടനത്തിന്റെ ഭാഗമായി ക്യൂബയിലെത്തിയ ഒബാമക്ക് മികച്ച യാത്രയയപ്പാണ് സര്‍ക്കാര്‍ നല്‍കിയത്. ക്യൂബന്‍ പ്രസിഡന്റ് റൌള്‍ കാസ്ട്രോയുമായി കൂടിക്കാഴ്ച നടത്തി. ക്യൂബയുടെ മേലുള്ള സാന്പത്തിക ഉപരോധം നീക്കുമെന്നുള്ള ഉറപ്പ് ഒബാമ നല്‍കിയെന്നാണ് വിദേശമാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നത്. ഗ്വാണ്ടനാമോ വിട്ടുതരണമെന്ന് റൌള്‍ കാസ്ട്രോ ആവശ്യപ്പെട്ടുവെങ്കില്‍ ഇതുസംബന്ധിച്ച പ്രഖ്യാപനങ്ങളൊന്നും ഒബാമ നടത്തിയില്ല. മൂന്ന് ദിവസത്തെ ചരിത്രപരമായ സന്ദര്‍ശനത്തില്‍ പ്രസിഡന്റ് ഒബാമക്കൊപ്പം ഭാര്യ മിശേലുമുണ്ടായിരുന്നു. സര്‍ക്കാര്‍-സര്‍ക്കാറേതിര നിരവധി പരിപാടികളില്‍ ഇരുവരും പങ്കെടുത്തു.

TAGS :

Next Story