Quantcast

അമേരിക്കയുടെ ഉപരോധത്തിന് ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇറാന്‍

MediaOne Logo

Damodaran

  • Published:

    12 May 2018 2:57 PM GMT

അമേരിക്കയുടെ ഉപരോധത്തിന് ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇറാന്‍
X

അമേരിക്കയുടെ ഉപരോധത്തിന് ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇറാന്‍

അമേരിക്കന്‍ തീരുമാനം നിയമവിരുദ്ധമാണ്​. ഇതിന് തിരിച്ചടി നല്‍കും. ചില അമേരിക്കന്‍ കമ്പനികള്‍ക്കും വ്യക്​തികൾക്കും മേല്‍ ഉപരോധം ഏര്‍പ്പെടുത്തും. അവ ഏതെന്ന്​ പിന്നീട്​ അറിയിക്കുമെന്നും ഇറാൻ....

ഉപരോധം ഏർ​പ്പെടുത്തിയ അമേരിക്കൻ തീരുമാനത്തിന്​ ശക്​തമായ തിരിച്ചടി നൽകുമെന്ന്​ ഇറാൻ. അമേരിക്കന്‍ തീരുമാനം നിയമവിരുദ്ധമാണ്​. ഇതിന് തിരിച്ചടി നല്‍കും. ചില അമേരിക്കന്‍ കമ്പനികള്‍ക്കും വ്യക്​തികൾക്കും മേല്‍ ഉപരോധം ഏര്‍പ്പെടുത്തും. അവ ഏതെന്ന്​ പിന്നീട്​ അറിയിക്കുമെന്നും ഇറാൻ അറിയിച്ചു.

ഇറാന്‍റെ മിസൈല്‍ പരീക്ഷണത്തെത്തുടര്‍ന്നാണ് ട്രംപ് ഭരണകൂടം ഇറാ​െൻറ മേൽ ഉപരോധം ഏർപ്പെടുത്തിയത്​. ഇറാ​െൻറത്​ ഭീകരവാദം പ്രോത്സാഹിപ്പിക്കുന്ന നടപടിയാണെന്ന് അമേരിക്ക കുറ്റപ്പെടുത്തിയിരുന്നു. ഇറാന്‍ തീ കൊണ്ടാണ് കളിക്കുന്നതെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് കുറ്റപ്പെടുത്തി. ഭീകരവാദത്തിന് പിന്തുണ നല്‍കുകയാണ് ഇറാനെന്ന് വൈറ്റ് ഹൗസ് ആരോപിച്ചു. അമേരിക്കക്കും സഖ്യകക്ഷികള്‍ക്കും ഭീഷണിയാണ് ഇറാന്‍റെ പുതിയ നീക്കമെന്നും ഇത് അംഗീകരിക്കാനാകില്ലെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കിയായിരുന്നു ഉപരോധം പ്രഖ്യാപിച്ചത്​.

TAGS :

Next Story