മാക്രോണിന്റെ വിജയത്തെ സ്വാഗതം ചെയ്ത് യൂറോപ്യന്‍ രാജ്യങ്ങള്‍
മാക്രോണിന്റെ വിജയത്തെ സ്വാഗതം ചെയ്ത് യൂറോപ്യന്‍ രാജ്യങ്ങള്‍
യൂറോപ്പിലെ ജനങ്ങള്‍ക്ക് മുഴുവന്‍ പ്രതീക്ഷ നല്‍കുന്നതാണ് മാക്രോണിന്റെ ജയമെന്ന് ജര്‍മന്‍ ചാന്‍സലര്‍ ആംഗെല മെര്‍ക്കല്‍ പറഞ്ഞു
ഫ്രാന്‍സ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മാക്രോണിന്റെ വിജയത്തെ സ്വാഗതം ചെയ്ത് യൂറോപ്യന്‍ രാജ്യങ്ങള്‍. യൂറോപ്പിലെ ജനങ്ങള്‍ക്ക് മുഴുവന്‍ പ്രതീക്ഷ നല്‍കുന്നതാണ് മാക്രോണിന്റെ ജയമെന്ന് ജര്‍മന്‍ ചാന്‍സലര്‍ ആംഗെല മെര്‍ക്കല്‍ പറഞ്ഞു. യൂറോപ്യന്‍ യൂണിയന് അനുകൂലമായ നിലപാട് സ്വീകരിക്കുന്ന മാക്രോണ്‍ പ്രസിഡന്റായതില്‍ യൂണിയന്‍ കൌണ്‍സില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ടസ്ക്കും സന്തോഷം പ്രകടപ്പിച്ചു. വലിയ വെല്ലുവിളികളാണ് ഫ്രഞ്ച് പ്രസിഡന്‍റായെത്തുന്ന മാക്രോണിനെ കാത്തിരിക്കുന്നതെന്നാണ് രാഷ്ട്രീയ വിദഗ്ധരുടെ വിലയിരുത്തല്‍.
മാക്രോണ്‍ ഫ്രഞ്ച് പ്രസിഡന്റാകുന്നത് യൂറോപ്പ് രാഷ്ട്രീയത്തിന്റെ ഗതി തന്നെ മാറ്റിയേക്കാമെന്നാണ് വിലയിരുത്തപ്പെടുന്നത്. അഭയാര്‍ഥി വിഷയത്തില്‍ ജര്‍മനി സ്വീകരിച്ച നിലപാട് പിന്തുടര്‍ന്ന മാക്രോണിന് ആദ്യ ഘട്ടത്തില്‍ തന്നെ ആംഗെല മെര്‍ക്കല്‍ പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഫ്രഞ്ച് ജനതക്ക് ഏറെ പ്രതീക്ഷ നല്‍കുന്നതാണ് ഫ്രാന്‍സിന്റെ വിജയമെന്ന് തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം ആംഗെല മെര്‍ക്കല്‍ പറഞ്ഞു. ഫ്രാന്‍സിലെ തൊഴിലില്ലായ്മയും സാമ്പത്തിക അരക്ഷിതാവസ്ഥയും ഇല്ലാതാക്കാന്‍ മാക്രോണിന്റെ നയങ്ങള്‍ക്ക് സാധിക്കുമെന്നും മെര്‍ക്കല്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.
യൂറോപ്യന്‍ യൂണിയനിലെ അംഗത്വം പുനപരിശോധിക്കുമെന്ന് പ്രഖ്യാപിച്ച മെറിന്‍ ലീ പെന്നിനെ പ്രചാരണ സമയത്ത് തന്നെ മാക്രോണ്‍ എതിര്‍ത്തിരുന്നു. യൂറോപ്പിന്റെ നല്ല ഭാവിക്കായി മാക്രോണിന് പ്രവര്‍ത്തിക്കാന്‍ സാധിക്കട്ടെയെന്ന് യൂറോപ്യന്‍ യൂണിയന്‍ കൌണ്‍സില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ടസ്ക്കും ആശംസിച്ചു. ബ്രിട്ടന്റെ ബ്രക്സിറ്റ് നടപടികള്‍ വേഗത്തിലാക്കാന്‍ മാക്രോണ്‍ പ്രസിഡന്റാകുന്നത് ഗുണം ചെയ്യുമെന്നാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയുടെ പ്രതീക്ഷ. എന്നാല്‍ ഫ്രാന്‍സിന്റെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റായി അധികാരത്തിലെത്തുന്ന മാക്രോണിനെ വലിയ രാഷ്ട്രീയ വെല്ലുവിളികളാണ് കാത്തിരിക്കുന്നത്. തന്റെ പാര്‍ട്ടിക്ക് അധോസഭയില്‍ ശക്തമായ പ്രാതിനിധ്യമുണ്ടാക്കുകയായിരിക്കും അതിലേറ്റവും പ്രധാനം.
Adjust Story Font
16