Quantcast

ശനിയുടെ രഹസ്യങ്ങള്‍ ലോകത്തെ അറിയിച്ച കസീനി ഇന്ന് എരിഞ്ഞടങ്ങും

MediaOne Logo

Sithara

  • Published:

    12 May 2018 8:47 AM GMT

ശനിയുടെ രഹസ്യങ്ങള്‍ ലോകത്തെ അറിയിച്ച കസീനി ഇന്ന് എരിഞ്ഞടങ്ങും
X

ശനിയുടെ രഹസ്യങ്ങള്‍ ലോകത്തെ അറിയിച്ച കസീനി ഇന്ന് എരിഞ്ഞടങ്ങും

20 വര്‍ഷം നീണ്ട ദൌത്യം അവസാനിപ്പിച്ച് കസീനി അല്‍പസമയത്തിനകം ശനിയുടെ അന്തരീക്ഷത്തില്‍ ‍ എരിഞ്ഞടങ്ങും

ശനിയുടെ രഹസ്യങ്ങള്‍ ലോകത്തെ അറിയിച്ച കസീനിയെന്ന ബഹിരാകാശ പര്യവേക്ഷണ ഉപഗ്രഹത്തിന്റെ ആയുസ് അവസാനിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. 20 വര്‍ഷം നീണ്ട ദൌത്യം അവസാനിപ്പിച്ച് കസീനി അല്‍പസമയത്തിനകം ശനിയുടെ അന്തരീക്ഷത്തില്‍ ‍ എരിഞ്ഞടങ്ങും. മണിക്കൂറില്‍ 112000 കിലോമീറ്റര്‍ വേഗതയില്‍ കസീനി അന്ത്യയാത്ര നടത്തുമ്പോള്‍ അവസാനിക്കുന്നത് ബഹിരാകാശ ദൌത്യത്തിലെ വിജയകരമായ ദൌത്യങ്ങളിലൊന്നാണ്.

1997 ഒക്ടബോര്‍ 15ന് യുഎസിലെ കേപ് കനവറലില്‍ നിന്നാണ് ശനിയുടെ ഉള്ളറ രഹസ്യങ്ങളറിയാന്‍ ടൈറ്റന്‍ 4 ബി വാഹനത്തില്‍ നിന്ന് കസീനി എന്ന് വിളിപ്പേരുള്ള കസീനി-ഹൈഗന്‍സ് എന്ന രണ്ട് കൃത്രിമ ഉപഗ്രങ്ങള്‍ യാത്ര തിരിച്ചത്. ശനിയെയും ഉപഗ്രങ്ങളെയും കുറിച്ച് വിവരങ്ങള്‍ ശേഖരിക്കുക എന്നതായിരുന്നു കാസിനിയുടെ ഉദ്യമം. ശനിയുടെ ഉപഗ്രഹമായ ടൈറ്റനില്‍ ഇറങ്ങി വിവരങ്ങളെടുക്കാനാണ് ഹൈഗന്‍സ് നിയോഗിക്കപ്പെട്ടത്. ഭൂമിയില്‍ നിന്നും 7 വര്‍ഷത്തെ യാത്രക്കൊടുവില്‍ 2004 ജൂണ്‍ 30ന് ശനിയുടെ ഭ്രമണപഥത്തിലെത്തി. വ്യാഴത്തിന്റെയും ശുക്രന്റെയും ഗുരുത്വബലം യാത്രക്ക് വേഗം നല്‍കി.

2005 ജനുവരി 14ന് ഹൈഗന്‍സ് ടൈറ്റന്റെ ഉപരിതലത്തിലിറങ്ങി. ശനിയുടെയും ചുറ്റമുള്ള വലയങ്ങളുടെയും ഉപഗ്രഹങ്ങളുടെയും രഹസ്യങ്ങളുടെ ചുരുളഴിച്ച് കാസിനി -ഹൈഗന്‍സ് ശാസ്ത്രലോകത്തിന് നിര്‍ണായക വിവരം നല്‍കി. ശനിയില്‍ വീശിയടിക്കുന്ന ശക്തമായ കൊടുങ്കാറ്റും എന്‍സിലാഡസ് എന്ന ഉപഗ്രഹത്തില്‍ നിന്ന് ശനിയിലേക്ക് പ്രവഹിക്കുന്ന ജലധാരയും ടൈറ്റനിലെ മീഥേന്‍ സമുദ്രങ്ങളുമെല്ലാം കാസിനി വെളിപ്പെടുത്തി. വ്യാഴം, ചന്ദ്രന്‍, ശനി, ടൈറ്റന്‍ തുടങ്ങിയവയുടെ അപൂര്‍വ്വ ചിത്രങ്ങള്‍ പകര്‍ത്തി. മാസര്‍സ്കി എന്ന ഛിന്ന ഗ്രഹത്തിന്റെയും ചിത്രമെടുത്തു. അവസാന നിമിഷം ശനിയുടെ കാന്തിക മണ്ഡലം, വാതക ഘടന തുടങ്ങിയവയുടെ വിവരങ്ങളും ശേഖരിച്ചു.

ദൌത്യം അവസാനിപ്പിക്കുന്നതിന്റ ഭാഗമായി ടൈറ്റന് അഭിമുഖമായി സെപ്തംബര്‍ 11ന് കാസിനിയെത്തി. ശാസ്ത്രലോകം കിസ് ഗുഡ്ബൈ എന്ന് ഇതിനെ വിളിച്ചു. ഇന്നിതാ ടൈറ്റന്റെ ഗുരുത്വാകര്‍ഷണമുപയോഗിച്ച് ശനിയുടെ ഉപരിതലത്തിലേക്ക് ഇടിച്ചിറക്കുന്നതോടെ കാസിനി ചരിത്രമാകും. നാസയുടെയും യൂറോപ്യന്‍ സ്പേസ് ഏജന്‍സിയുടെയും ഇറ്റാലിയന്‍ ഏജന്‍സിയുടേയും സംയുക്ത ദൌത്യമായിരുന്നു കാസിനി.

TAGS :

Next Story