Quantcast

എഫ് ബി ഐ ഡെപ്യൂട്ടി ഡയറക്ടര്‍ മക്കാവെ രാജി വച്ചു

MediaOne Logo

Jaisy

  • Published:

    12 May 2018 4:35 PM GMT

എഫ് ബി ഐ ഡെപ്യൂട്ടി ഡയറക്ടര്‍ മക്കാവെ രാജി വച്ചു
X

എഫ് ബി ഐ ഡെപ്യൂട്ടി ഡയറക്ടര്‍ മക്കാവെ രാജി വച്ചു

മക്കാവെ രാഷ്ട്രീയ പക്ഷപാതിത്വം കാണിക്കുന്നുവെന്ന ട്രംപിന്റെ വിമര്‍ശനത്തിന് പിന്നാലെയാണ് രാജി

എഫ് ബി ഐ ഡെപ്യൂട്ടി ഡയറക്ടര്‍ ആന്‍ഡ്രൂ മക്കാവെ രാജി വച്ചു. മക്കാവെ രാഷ്ട്രീയ പക്ഷപാതിത്വം കാണിക്കുന്നുവെന്ന ട്രംപിന്റെ വിമര്‍ശനത്തിന് പിന്നാലെയാണ് രാജി. അതേസമയം രാജിക്ക് പിന്നില്‍ ട്രംപിന് പങ്കില്ലെന്ന് വൈറ്റ്ഹൌസ് വ്യക്തമാക്കി.

ആന്‍ഡ്രു മക്കാവെക്കെതിരെ അതിരൂക്ഷവിമര്‍ശനമാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഉന്നയിച്ചിരുന്നത്. ഹിലരി ക്ലിന്റണിനോട് ചായ്വ് കാണിക്കുന്നുവെന്നായിരുന്നു മക്കാവെക്കെതിരെ ട്രംപ് ഉന്നയിച്ചിരുന്ന ആരോപണം. ഈ ആരോപണങ്ങള്‍ക്കു പിന്നാലെയാണ് മക്കാവെ തന്റെ രാജി പ്രഖ്യാപിച്ചത്. മാര്‍ച്ചില്‍ കാലാവധി പൂര്‍ത്തിയാക്കാനിരിക്കെയാണ് മക്കാവെയുടെ രാജി. എന്നാല്‍ മക്കാവെയുടെ രാജിയില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് ഒരു പങ്കുമില്ലെന്ന നിലപാടിലാണ് വൈറ്റ്ഹൌസ്.

പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടല്‍ ആരോപണം അന്വേഷിച്ചതിന്റെ പേരില്‍ എഫ് ബി ഐ ഡയറക്ടറായിരുന്ന ജെയിംസ് കോമിയെ ട്രംപ് പുറത്താക്കിയിരുന്നു. ഇതിനു ശേഷം മക്കാവെയാണ് ആക്ടിംഗ് ചീഫായി തല്‍സ്ഥാനത്തുണ്ടായിരുന്നത്. ക്രിസ്റ്റഫര്‍ വ്രെയിലാണ് ഡയറക്ടര്‍ സ്ഥാനത്തേക്ക് വരുന്നത്. വ്രെയിലില്‍ പ്രസിഡന്റിന് പൂര്‍ണവിശ്വാസമുള്ളതായും സാറാ സാന്റേഴ്സ് വ്യക്തമാക്കി.

TAGS :

Next Story