ചിലിയില്‍ കോഫിഷോപ്പില്‍ സ്ഫോടനം; 3 മരണം
ചിലിയില്‍ കോഫിഷോപ്പില്‍ സ്ഫോടനം; 3 മരണം
റ്റാര്‍ബക്ക്സ് കോഫിഷോപ്പില്‍ നിന്ന് ഉണ്ടായ വാതകചോര്‍ച്ചയാണ് സ്ഫോടനത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം
ചിലിയിലെ ആശുപത്രിക്കടുത്തെ കോഫിഷോപ്പില്‍ നടന്ന സ്ഫോടനത്തില്‍ മൂന്ന് പേര്‍ മരിക്കുകയും 50 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു . സ്റ്റാര്‍ബക്ക്സ് കോഫിഷോപ്പില്‍ നിന്ന് ഉണ്ടായ വാതകചോര്‍ച്ചയാണ് സ്ഫോടനത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.
പ്രാദേശിക സമയം രാവിലെ 10. 30 നാണ് സ്ഫോടനം ഉണ്ടായത്. ചിലയിലെ കണ്‍സെപ്കിയോണിലെ ജര്‍മ്മന്‍ ആശുപത്രിയിലുണ്ടായ വാതകചോര്‍ച്ചാണ് സ്ഫോടനത്തിന് വഴിവെച്ചതെന്നാണ് സംശയിക്കുന്നത്. സംഭവത്തില്‍ ആശുപത്രിയിലെ സ്റ്റാര്‍ബക്ക്സ് കോഫിഷോപ്പിലെ ജോലിക്കാരിയായ ഒരു സ്തീയും രണ്ട് പുരുഷന്‍മാരും ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു. അന്‍പത് പേര്‍ക്ക് സ്ഫോടന്നതില്‍ പരിക്കുണ്ട്.
സ്ഫോടനത്തോടെ ആശുപത്രിയിലെ രോഗികളെയും ജീവനക്കാരെയും തൊട്ടടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പരിക്കേറ്റ ചിലരെ ആശുപത്രിയിലെ പാര്‍ക്കിങ് ഏരിയയിലാണ് ചികിത്സിക്കുന്നത്. സ്ഫോടനത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു
Adjust Story Font
16