Quantcast

നെതന്യാഹു സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന് ആരോപണം

MediaOne Logo

admin

  • Published:

    12 May 2018 3:55 PM GMT

നെതന്യാഹു സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന് ആരോപണം
X

നെതന്യാഹു സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന് ആരോപണം

പല വിദേശയാത്രകളും സ്പോണസര്‍ ചെയ്തിരിക്കുന്നത് വിദേശസര്‍ക്കാരുകളും, കച്ചവടക്കാരുമാണെന്ന് സ്റ്റേറ്റ് കംപ്‍ട്രോളര്‍ റിപ്പോര്‍ട്ട്

ഇസ്രായേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹു വിദേശയാത്രകളുടെ പേരില്‍ സാമ്പത്തിക ക്രമക്കേടുകള്‍ നടത്തിയെന്ന് ആരോപണം. നെതന്യാഹുവും കുടുംബവും നടത്തിയ പല വിദേശയാത്രകളും സ്പോണസര്‍ ചെയ്തിരിക്കുന്നത് വിദേശസര്‍ക്കാരുകളും, കച്ചവടക്കാരുമാണെന്ന് സ്റ്റേറ്റ് കംപ്‍ട്രോളര്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. യാത്രകളുടെ വിശദാംശങ്ങള്‍ ഗവണ്‍മെന്റ് അതോറിറ്റിയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും വിമര്‍ശമുണ്ട്.

2002-2005 കാലത്ത് നെതന്‍യാഹു ധനമന്ത്രിയായിരുന്നപ്പോള്‍ നടത്തിയ യാത്രകളെ മുന്‍നിര്‍ത്തിയാണ് റിപ്പോര്‍ട്ട്. സ്റ്റേറ്റ് കംപ്‍ട്രോളര്‍ ജോസഫ് ഷാപിറ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് നെതന്യാഹുവിനെതിരെ ഗുരുതരമായ സാമ്പത്തിക ക്രമക്കേടുകള്‍ ആരോപിച്ചിരിക്കുന്നത്. യാത്രകളില്‍ നിന്ന് നെതന്‍യാഹു സ്വകാര്യലാഭമുണ്ടാക്കിയെന്നും ആരോപണമുണ്ട്.

ആരോപണവിധേയമായ യാത്രകളില്‍ നെതന്യാഹുവിനൊപ്പം ഭാര്യ സാറയും രണ്ട് മക്കളുമുണ്ടായിരുന്നു. ഇസ്രായേലിലെ നിയമപ്രകാരം വിദേശ ഏജന്‍സികളില്‍ നിന്ന് പാരിതോഷികങ്ങള്‍ സ്വീകരിക്കുന്നത് കുറ്റകരമാണ്. എന്നാല്‍ നെതന്‍യാഹുവിന്റെ അഭിഭാഷകര്‍ ആരോപണം നിഷേധിച്ചു. ഇസ്രായേലിന് ഫണ്ട് കണ്ടെത്താനുള്ള യാത്രകളാണ് നെതന്യാഹു നടത്തിയതെന്നാണ് അഭിഭാഷകരുടെ വാദം. 2014ല്‍ സമാനമായ ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ അന്വേഷണം നടത്താനാവശ്യമായ തെളിവുകളില്ലെന്ന് പറഞ്ഞ് അന്നത്തെ എജി യഹൂദ വെയിന്‍സ്റ്റെയില്‍ ഫയല്‍ക്ലോസ് ചെയ്യുകയായിരുന്നു. എന്നാല്‍ പുതിയ റിപ്പോര്‍ട്ടില്‍ ആവശ്യമായ തെളിവുകളുണ്ടെന്ന് ഷാപിറ പറഞ്ഞു. വിഷയത്തില്‍ അറ്റോര്‍ണി ജനറല്‍ പ്രത്യേക അന്വേഷണം നടത്തുമോയെന്ന കാര്യം വ്യക്തമായിട്ടില്ല.

TAGS :

Next Story