Quantcast

ഹിലരി ഇന്ത്യയിലെ രാഷ്ട്രീയക്കാരില്‍ നിന്നു പണം കൈപ്പറ്റി: ട്രംപ്

MediaOne Logo

Sithara

  • Published:

    12 May 2018 3:35 PM GMT

ഹിലരി ഇന്ത്യയിലെ രാഷ്ട്രീയക്കാരില്‍ നിന്നു പണം കൈപ്പറ്റി: ട്രംപ്
X

ഹിലരി ഇന്ത്യയിലെ രാഷ്ട്രീയക്കാരില്‍ നിന്നു പണം കൈപ്പറ്റി: ട്രംപ്

യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി ‍ ഹിലരി ക്ലിന്റന്‍ ഇന്ത്യന്‍ രാഷ്ട്രീയക്കാരില്‍ നിന്നു പണം കൈപ്പറ്റിയെന്ന് ആരോപണം

യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി ‍ ഹിലരി ക്ലിന്റന്‍ ഇന്ത്യന്‍ രാഷ്ട്രീയക്കാരില്‍ നിന്നു പണം കൈപ്പറ്റിയെന്ന് ആരോപണം. ഹിലരിയുടെ എതിരാളിയും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയുമായ ഡൊണാള്‍ഡ് ട്രംപാണ് ആരോപണം ഉന്നയിച്ചത്. ഹിലരിയും അവരുടെ ട്രെസ്റ്റ് ക്ലിന്റന്‍ ഫൗണ്ടേഷനും ഇന്ത്യയിലെ രാഷ്ട്രീയക്കാരില്‍ നിന്നു പണം കൈപ്പറ്റിയെന്ന് ട്രംപ് ആരോപിക്കുന്നു.

തെരഞ്ഞെടുപ്പ് പ്രചരണാര്‍ഥം പുറത്തിറക്കിയ 35 പേജ് വരുന്ന പുസ്തകത്തിലാണ് ട്രംപിന്റെ ആരോപണം. 2008 ല്‍ ഇന്ത്യന്‍ രാഷ്ട്രീയ നേതാവായ അമര്‍സിംഗ് അമേരിക്ക സന്ദര്‍ശിക്കുകയും ആണവക്കരാറിനായി സ്വാധീനിക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. 2008 ല്‍ അമര്‍സിംഗ് 10 ലക്ഷം മുതല്‍ 50 ലക്ഷം വരെ ക്ലിന്റന്‍ ഫൗണ്ടേഷന് നല്‍കി. കൂടാതെ 2008 ല്‍ തന്നെ കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യ ഇന്‍ഡസ്ട്രി 10 ലക്ഷം രൂപ വരെ ക്ലിന്‍റന്‍ ഫൗണ്ടേഷന് നല്‍കിയതായും ട്രംപ് ആരോപിച്ചു. ക്ലിന്റന്റെ ചീഫ് സ്റ്റാഫിന്റെ നിര്‍ബന്ധത്തെ തുടര്‍ന്ന് ഇന്ത്യന്‍ അമേരിക്കന്‍ വംശജനായ രാജ് ഫെര്‍ണാഡോയെ അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ടുമെന്റിന്റെ ഉപദേശക സമതിയിലേയ്ക്ക് നിയമിച്ചു എന്നും പുസ്തകത്തിലുണ്ട്. ആരോപണത്തോട് ഹിലരി പ്രതികരിച്ചിട്ടില്ല.

TAGS :

Next Story