Quantcast

തുര്‍ക്കിയില്‍ അടിയന്തരാവസ്ഥ നീട്ടിയേക്കും

MediaOne Logo

Alwyn K Jose

  • Published:

    13 May 2018 1:19 AM GMT

തുര്‍ക്കിയില്‍ അടിയന്തരാവസ്ഥ നീട്ടിയേക്കും
X

തുര്‍ക്കിയില്‍ അടിയന്തരാവസ്ഥ നീട്ടിയേക്കും

മൂന്ന് മാസം കൂടി അടിയന്തരാവസ്ഥ തുടരാനാണ് സാധ്യതയെന്നും പ്രസിഡന്റ് റജബ് ത്വയ്യിബ് ഉറുദുഗാന്‍ അറിയിച്ചു.

തുര്‍ക്കിയില്‍ അടിയന്തരാവസ്ഥ നീട്ടിയേക്കും. മൂന്ന് മാസം കൂടി അടിയന്തരാവസ്ഥ തുടരാനാണ് സാധ്യതയെന്നും പ്രസിഡന്റ് റജബ് ത്വയ്യിബ് ഉറുദുഗാന്‍ അറിയിച്ചു. ഫത്ഹുല്ല ഗുലനെ കൈമാറുന്നത് സംബന്ധിച്ച് യുഎസ് ഉടന്‍ തുര്‍ക്കിക്ക് മറുപടി നല്‍കും.

അങ്കാറയില്‍ ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചക്കിടെയാണ് അടിയന്തരാവസ്ഥ നീട്ടുന്നതിനെ കുറിച്ച് ഉറുദുഗാന്‍ സൂചന നല്‍കിയത്. സര്‍ക്കാരിനെതിരായ അട്ടിമറി ഭീഷണി മറികടക്കണമെങ്കില്‍ മൂന്ന് മാസത്തേക്ക് കൂടി നിലവിലെ സ്ഥിതി തുടരേണ്ടതുണ്ട്. ഇക്കാര്യത്തില്‍ തുര്‍ക്കിക്ക് ആരുടെയും ഉപദേശം ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. അടിയന്തരാവസ്ഥ നീട്ടാന്‍ ദേശീയ സുരക്ഷാ കൌണ്‍സില്‍ നിര്‍ദേശിച്ചതിന് പിന്നാലെയാണ് ഉറുദുഗാന്റെ പ്രതികരണം. അടിയന്തരാവസ്ഥ നീട്ടുന്നതില്‍ പ്രതിപക്ഷത്തിന് വിയോജിപ്പുണ്ട്.

സൈനിക അട്ടിമറി ശ്രമത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചുവെന്ന് കരുതുന്ന ഫത്ഹുല്ല ഗുലനെ വിട്ടുകിട്ടണമെന്ന വിട്ടുതരാന്‍ തുര്‍ക്കി അമേരിക്കയോട് ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ജൂലൈ 16 നാണ് തുര്‍ക്കിയില്‍ ഒരു വിഭാഗം സൈനികര്‍ അട്ടിമറി ശ്രമം നടത്തിയത്. ജനപിന്തുണയോടെ ശ്രമം പരാജയപ്പെടുത്താന്‍ ഉറുദുഗാന്‍ സര്‍ക്കാരിന് കഴിഞ്ഞു. ഇതിന്റെ ഭാഗമായി സൈന്യത്തിലും ഇതര സര്‍ക്കാര്‍ സര്‍വീസുകളിലും വന്‍ അഴിച്ചുപണിയാണ് ഉറുദുഗാന്‍ നടത്തിയത്.

TAGS :

Next Story