Quantcast

സിറിയയിലെ സൈനികരെ ഭാഗികമായി പിന്‍വലിക്കാന്‍ റഷ്യയുടെ തീരുമാനം

MediaOne Logo

admin

  • Published:

    13 May 2018 6:38 PM GMT

സിറിയയിലെ സൈനികരെ ഭാഗികമായി പിന്‍വലിക്കാന്‍ റഷ്യയുടെ തീരുമാനം
X

സിറിയയിലെ സൈനികരെ ഭാഗികമായി പിന്‍വലിക്കാന്‍ റഷ്യയുടെ തീരുമാനം

നാളെ മുതല്‍ സൈന്യത്തിന്റെ പിന്‍മാറ്റം തുടങ്ങും.

സിറിയയിലെ സൈനികരെ ഭാഗികമായി പിന്‍വലിക്കാന്‍ റഷ്യ തീരുമാനിച്ചു. പ്രസിഡന്റ് വ്ലാദിമര്‍ പുടിനാണ് തീരുമാനം ഔദ്യോഗികമായി അറിയിച്ചത്. നാളെ മുതല്‍ സൈന്യത്തിന്റെ പിന്‍മാറ്റം തുടങ്ങും. റഷ്യന്‍ പ്രതിരോധ-വിദേശകാര്യ വകുപ്പ് മന്ത്രിമാരുമാരുമായി ക്രംലിനില്‍ നടത്തിയ ചര്‍ച്ചക്ക് ശേഷമാണ് പുടിന്‍ സൈന്യത്തെ പിന്‍വലിക്കുന്ന വിവരം പുടിന്‍ അറിയിച്ചത്. സിറിയയിലെ ദൌത്യം ഒരു പരിധി വരെ പൂര്‍ത്തീകരിക്കാനായെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്‍ പറഞ്ഞു.

തീരുമാനം പ്രസിഡന്റ് പുടിന്‍ ബശാറുള്‍ അസദിനെ ഫോണിലൂടെ അറിയിച്ചു.സിറിയന്‍ സമാധാന ചര്‍ച്ചകള്‍ പുനരാരംഭിച്ചതിന് തൊട്ട് പിന്നാലെയാണ് റഷ്യയുടെ തീരുമാനം. സിറിയയില്‍ സമാധാനം പുനസ്ഥാപിക്കാനുള്ള പദ്ധതികളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും പുടിന്‍ വ്യക്തമാക്കി. സൈനിക നീക്കം സമാധാന ശ്രമങ്ങള്‍ക്ക് സഹായകമായെന്നും പുടിന്‍ പറഞ്ഞു. എന്നാല്‍ സിറിയയില്‍ നിന്ന് സൈന്യത്തെ പൂര്‍ണമായി പിന്‍വലിക്കുന്ന കാര്യത്തില്‍ പുടിന്‍ വ്യക്തത നല്‍കിയില്ല.

അതേ സമയം റഷ്യന്‍ തീരുമാനത്തെ സ്വാഗതം ചെയ്ത് സിറിയയിലെ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്ത് വന്നു. സിറിയന്‍ ജനതയെ കൊന്നൊടുക്കുന്നവര്‍ക്ക് റഷ്യ കൂട്ട് നില്‍ക്കരുതെന്ന് ജനീവയില്‍ സമാധാന ചര്‍ച്ചക്കെത്തിയ പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിനിധി സലിം അല്‍ മുസ്ലത് പറഞ്ഞു.

TAGS :

Next Story