ഗ്രീസ് തീരത്ത് അഭയാര്‍ഥി യാത്രാ കപ്പല്‍ തകര്‍ന്നു
ഗ്രീസ് തീരത്ത് അഭയാര്‍ഥി യാത്രാ കപ്പല്‍ തകര്‍ന്നു
ഗ്രീസ് തീരത്ത് അഭയാര്‍ഥി യാത്രാ കപ്പല്‍ തകര്‍ന്നു. നിരവധി പേരെ രക്ഷപ്പെടുത്തിയതായി തീരദേശ സേന അറിയിച്ചു.
ഗ്രീസ് തീരത്ത് അഭയാര്‍ഥി യാത്രാ കപ്പല്‍ തകര്‍ന്നു. നിരവധി പേരെ രക്ഷപ്പെടുത്തിയതായി തീരദേശ സേന അറിയിച്ചു. 131 പേരാണ് കപ്പലില്‍ ഉണ്ടായിരുന്നത്. ഇരുപതോളം പേരെ കണ്ടെത്താനായിട്ടില്ല. ഗ്രീസില്‍ നിന്നും ഇറ്റലിയിലേക്ക് പുറപ്പെട്ടതായിരുന്നു കപ്പല്‍. ഇറ്റലിയുടെയും ഗ്രീസിന്റേയും അതിര്‍ത്തിയില്‍ വെച്ചാണ് കപ്പല്‍ തകര്‍ന്നത്. അപകടത്തില്‍ പെട്ട അഞ്ച് പേര്‍ നീന്തി കരക്കെത്തി. ഇവരറിയിച്ചത് പ്രകാരം കോസ്റ്റ് ഗാര്‍ഡ് തിരച്ചില്‍ നടത്തി മറ്റുള്ളവരെ രക്ഷപ്പെടുത്തുകയായിരുന്നു. വിവിധ രാജ്യക്കാര്‍ സംഘത്തിലുണ്ട്. അപകടത്തില്‍ ചിലര്‍ മരിച്ചതായാണ് സൂചന. പ്രതികൂല കാലാവസ്ഥയാണ് അപകടകാരണമെന്ന് പ്രാഥമിക റിപ്പോര്‍ട്ടുകള്‍ പറയുന്നു. ചെറുതോണികളുടെ മാതൃകയിലുള്ള റബ്ബര്‍ ബോട്ടുകളും, മീന്‍ പിടിക്കാനായി ഉപയോഗിക്കുന്ന മരം കൊണ്ട് നിര്‍മ്മിച്ച ബോട്ടുകളുമാണ് അഭയാര്‍ഥികളെ കൊണ്ടുപോകാനായി ഉപയോഗിക്കാറ്. ഇതാണ് പലപ്പോഴും മരണ സംഖ്യ ഉയര്‍ത്താറ്. ആഫ്രിക്കയില്‍ നിന്നും കടല്‍മാര്‍ഗം അഭയാര്‍ഥികളെ സ്വീകരിക്കുന്ന യൂറോപ്യന്‍ യൂണിയനിലെ പ്രധാന രാജ്യമാണ് ഇറ്റലി.
Adjust Story Font
16