റഷ്യയില്‍ ഹിസ്ബുത്വാഹിറിന്റെ അനുകൂലികളെന്ന് സംശയിക്കുന്നവരെ കോടതിയില്‍ ഹാജരാക്കി
റഷ്യയില്‍ ഹിസ്ബുത്വാഹിറിന്റെ അനുകൂലികളെന്ന് സംശയിക്കുന്നവരെ കോടതിയില്‍ ഹാജരാക്കി
അഞ്ച് പേരെയും പൊലീസ് കസ്റ്റഡിയില്‍ വിടാന്‍ സിംഫെര്‍പോള്‍സ് ജില്ലാ കോടതി ഉത്തരവിട്ടു
റഷ്യയില്‍ നിരോധിക്കപ്പെട്ട സംഘടനയുടെ ഭാഗമായി പ്രവര്‍ത്തിച്ച കേസില്‍ ക്രൈമിയന്‍ താര്‍തര്‍ വിഭാഗത്തില്‍പെട്ട അഞ്ച് പേരെ കോടതിയില്‍ ഹാജരാക്കി.അഞ്ച് പേരെയും പൊലീസ് കസ്റ്റഡിയില്‍ വിടാന്‍ സിംഫെര്‍പോള്‍സ് ജില്ലാ കോടതി ഉത്തരവിട്ടു.
റഷ്യയില്‍ നിരോധിക്കപ്പെട്ട സംഘടനയായ ഹിസ്ബുത്വാഹിറിന്റെ അനുകൂലികളെന്ന് സംശയിക്കുന്നവരെയാണ് സിംഫെര്‍പോള്‍സ് ജില്ലാകോടതിയില്‍ ഹാജരാക്കിയത്.ജര്‍മനിയിലും നിരോധിക്കപ്പെട്ട സംഘടനയാണ് ഹിസ്ബുത്വാഹിര്‍. എന്നാല്‍ അമേരിക്കയിലും ബ്രിട്ടനിലും ഉക്രൈനിലും സംഘടനക്ക് വിലക്കില്ല. റഷ്യന്‍ ഫെഡറല്‍ സെക്യൂരിറ്റി സര്‍വീസിന്റെ ക്രൈമിയന്‍ വിഭാഗം വടക്കന്‍ ക്രൈമിയയിലെ ഗ്രാമങ്ങളില്‍ നടത്തിയ തെരച്ചിലിലാണ് ഇവരെ പിടികൂടിയത്. എന്നാല്‍ റഷ്യന്‍ ഫെഡറല്‍ സെക്യൂരിറ്റി ഇവരുടെ അറസ്റ്റ് സംബന്ധിച്ച് ഇതുവരെ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. ക്രൈമിയന്‍ജനസംഖ്യയുടെ 15 ശതമാനവും മുസിലിം താര്‍തര്‍ വിഭാഗത്തില്‍പെട്ടവരാണ്. ക്രൈമിയറഷ്യയുടെ ഭാഗമായ ശേഷം ഈ വിഭാ ഗത്തില്‍പെട്ട നിരവധി പേരെ റഷ്യന്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ക്രൈമിയയിലെ റഷ്യന്‍ ഭരണത്തെ എതിര്‍ക്കുന്നത്കൊണ്ടാണ് തങ്ങളെ റഷ്യന്‍ സര്‍ക്കാര്‍ നിരന്തരം വേട്ടയാടുന്നതെന്ന് താര്‍തര്‍ വിഭാഗം ആരോപിക്കുന്നു. രണ്ടാം ലോക മഹായുദ്ധകാലത്ത് സ്റ്റാലിന്‍ താര്‍തറുകളെ നടുകടത്തിയിരുന്നു
Adjust Story Font
16