Quantcast

ബ്രസല്‍സ് ഭീകരാക്രമണത്തിന് പിന്നില്‍ ബെല്‍ജിയം സ്വദേശികള്‍

MediaOne Logo

admin

  • Published:

    13 May 2018 1:18 PM GMT

ബ്രസല്‍സ് ഭീകരാക്രമണത്തിന് പിന്നില്‍ ബെല്‍ജിയം സ്വദേശികള്‍
X

ബ്രസല്‍സ് ഭീകരാക്രമണത്തിന് പിന്നില്‍ ബെല്‍ജിയം സ്വദേശികള്‍

ബ്രസല്‍സില്‍ ഭീകരാക്രമണം നടത്തിയത് ബെല്‍ജിയം സ്വദേശികളായ ബക്റൂയി സഹോദരങ്ങളെന്ന് സ്ഥിരീകരിച്ചു.

ബ്രസല്‍സില്‍ ഭീകരാക്രമണം നടത്തിയത് ബെല്‍ജിയം സ്വദേശികളായ ബക്റൂയി സഹോദരങ്ങളെന്ന് സ്ഥിരീകരിച്ചു. ഖാലിദ്, ഇബ്രാഹിം അല്‍ ബക്റൂയി എന്നീ സഹോദരങ്ങളടക്കം മൂന്ന് പേരാണ് അക്രമത്തിന് പിന്നിലെന്ന് ബെല്‍ജിയം ഫെഡറല്‍ പ്രോസിക്യൂട്ടര്‍ അറിയിച്ചു. ആക്രമണവുമായി ബന്ധപ്പെട്ട് മൂന്ന് കൊസോവക്കാര്‍ ജര്‍മനിയില്‍ അറസ്റ്റിലായിട്ടുണ്ട്.

ബെല്‍ജിയം മാധ്യമങ്ങളാണ് അക്രമികളെ കുറിച്ചുള്ള വിവരങ്ങള്‍ ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. ഇബ്രാഹിം അല്‍ ബക്റൂയി ബ്രസല്‍സിലെ സാവെന്‍റം വിമാനത്താവളത്തിലും ഖാലിദ് മെട്രോ സ്റ്റേഷനിലും ചാവേറായി പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തിന് ശേഷം വിമാനത്താവളത്തില്‍ നിന്നും ഓടിപ്പോകാന്‍ ശ്രമിച്ച മൂന്നാമന്‍ നജിം ലാച്റോയ് അറസ്റ്റിലായതായും റിപ്പോര്‍ട്ടുണ്ട്. മൂവരുടെയും ചിത്രം ബെല്‍ജിയന്‍ ഫെഡറല്‍ പ്രോസിക്യൂട്ടര്‍ പുറത്തുവിട്ടു.

ക്രിമിനല്‍ പശ്ചാത്തലമുളളവരാണ്ബക്റൂയി സഹോദരന്‍മാര്‍. 2010 ല്‍ ബ്രസല്‍സില്‍ നടന്ന കവര്‍ച്ചയ്ക്കിടെ പൊലീസിനെതിരെ വെടിവെച്ച കേസില്‍ ബ്രാഹിം അല്‍ ബക്റൂയിയെ ഒന്‍പത് വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു. അഞ്ച് വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ടയാളാണ് ഖാലിദ് ബക്റൂയി. എന്നാല്‍ ഇവര്‍ക്ക് ഐഎസുമായി ബന്ധമുണ്ടെന്നതിന് പൊലീസിന് തെളിവ് ലഭിച്ചിട്ടില്ല. മൂന്നാമത്തെ അക്രമിക്ക് പാരിസ് ഭീകരാക്രമണവുമായി ബന്ധമുണ്ടെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഇക്കാര്യം ഫെഡറല്‍ പ്രോസിക്യൂട്ടര്‍ സ്ഥിരീകരിച്ചിട്ടില്ല.

അതിനിടെ ആക്രമണവുമായി ബന്ധപ്പെട്ട് മൂന്ന് കൊസോവക്കാര്‍ ജര്‍മനിയില്‍ അറസ്റ്റിലായി. ബെല്‍ജിയം രജിസ്റ്ററിലുള്ള കാറില്‍ സഞ്ചരിക്കവെയാണ് ഇവരെ പിടികൂടിയത്. അന്വേഷണം പുരോഗമിക്കുകയാണ്. 31 പേരുടെ ജീവനെടുത്ത ഭീകരാക്രമണത്തില്‍ രാജ്യം മൂന്ന് ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.

TAGS :

Next Story