പാല്‍മിറയുടെ പൂര്‍ണനിയന്ത്രണം സിറിയന്‍ സൈന്യത്തിന്
പാല്‍മിറയുടെ പൂര്‍ണനിയന്ത്രണം സിറിയന്‍ സൈന്യത്തിന്
റഷ്യന്‍ വ്യോമ സേനയുടെ പിന്തുണയോടെ നടന്ന രൂക്ഷമായ ഏറ്റുമുട്ടലിനൊടുവിലാണ് പാല്‍മിറയുടെ നിയന്ത്രണം സിറിയന്‍ സേനയ്ക്ക് ലഭിച്ചത്
സിറിയയിലെ ചരിത്രപ്രസിദ്ധമായ പാല്‍മിറ നഗരം ഐ എസില്‍ നിന്ന് സൈന്യം പൂര്‍ണമായും തിരിച്ചു പിടിച്ചു. റഷ്യന്‍ വ്യോമ സേനയുടെ പിന്തുണയോടെ നടന്ന രൂക്ഷമായ ഏറ്റുമുട്ടലിനൊടുവിലാണ് പാല്‍മിറയുടെ നിയന്ത്രണം സിറിയന്‍ സേനയ്ക്ക് ലഭിച്ചത്.
2014ല്‍ ഖിലാഫത്ത് പ്രഖ്യാപനത്തിന് ശേഷം ഐ.എസിന് നേരിടുന്ന ഏറ്റവും ശക്തമായ തിരിച്ചടിയാണ് പാല്‍മിറയുടെ നിയന്ത്രണം നഷ്ടമായത്.
ഈ തന്ത്രപ്രധാന നഗരത്തിന്‍റെ നിയന്ത്രണം കയ്യടക്കിയതോടെ ഐ.എസ് നിയന്ത്രണത്തിലുള്ള ദൈര്‍ അല്‍ സൂറില്‍ നിന്നും റഖയില്‍ നിന്നും അവരെ പുറംതള്ളുന്നത് എളുപ്പമാകുമെന്നാണ് സിറിയന്‍ സൈന്യത്തിന്‍റെ കണക്കു കൂട്ടല്‍. തീവ്രവാദത്തിന് എതിരെയുള്ള തന്ത്രപ്രധാനമായ വിജയമായാണ് നഗരം തിരിച്ചുപിടിച്ച സംഭവത്തെ സിറിയന്‍ പ്രസിഡന്റ് ബശാറുല്‍ അല്‍ അസദ് വിശേഷിപ്പിച്ചത്.
പാല്‍മിറക്ക് വേണ്ടിയുള്ള പോരാട്ടത്തില്‍ 400 തീവ്രവാദികള്‍ കൊല്ലപ്പെട്ടതായി സൈന്യം വെളിപ്പെടുത്തി. 180 സര്‍ക്കാര്‍ സൈനികരും മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഇറാഖിലെ ശക്തികേന്ദ്രമായ റമാദി നഗരം നഷ്ടപ്പെട്ട് മൂന്ന് മാസത്തിനകമാണ് പാല്‍മിറയും ഐ എസിന് നഷ്ടമാകുന്നത്. റഷ്യന്‍ സൈനിക സഹായത്തിന്‍റെ പിന്‍ബലത്തില്‍ ഐ എസിനെതിരായ പോരാട്ടതിതില്‍ സര്‍ക്കാര്‍ സൈന്യം നിര്‍ണായക മുന്നേറ്റമാണ് നടത്തുന്നത്.
Adjust Story Font
16