Quantcast

കടുത്ത പ്രതിഷേധം; അഴിമതിക്കാരെ സംരക്ഷിക്കുന്ന നിയമം റൊമാനിയന്‍ സര്‍ക്കാര്‍ പിന്‍വലിച്ചു

MediaOne Logo

Sithara

  • Published:

    13 May 2018 4:53 PM GMT

കടുത്ത പ്രതിഷേധം; അഴിമതിക്കാരെ സംരക്ഷിക്കുന്ന നിയമം റൊമാനിയന്‍ സര്‍ക്കാര്‍ പിന്‍വലിച്ചു
X

കടുത്ത പ്രതിഷേധം; അഴിമതിക്കാരെ സംരക്ഷിക്കുന്ന നിയമം റൊമാനിയന്‍ സര്‍ക്കാര്‍ പിന്‍വലിച്ചു

ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് അഴിമതിക്കാരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന വിവാദ ഉത്തരവ് റൊമാനിയന്‍ സര്‍ക്കാര്‍ പിന്‍വലിച്ചു.

ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് അഴിമതിക്കാരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന വിവാദ ഉത്തരവ് റൊമാനിയന്‍ സര്‍ക്കാര്‍ പിന്‍വലിച്ചു. സമീപഭാവിയില്‍ റുമേനിയ കണ്ട ഏറ്റവും വലിയ പ്രക്ഷോഭമാണ് ഒരാഴ്ചക്കിടെ നടന്നത്.

തെക്കുകിഴക്കന്‍ യൂറോപ്യന്‍ രാജ്യമായ റൊമാനിയ അഴിമതിവിരുദ്ധ പ്രക്ഷോഭത്താല്‍ തിളച്ചുമറിഞ്ഞു. പ്രതിഷേധത്തിനൊടുവില്‍ സര്‍ക്കാര്‍ വഴങ്ങി. വിവാദ ഉത്തരവ് പിന്‍വലിച്ചു. അഞ്ചാം ദിവസമായ ഇന്നലെയും പ്രതിഷേധം തണുപ്പിക്കാന്‍ സര്‍ക്കാറിനായില്ല. ആയിരങ്ങള്‍ നിരത്തിലിറങ്ങി.

കുറഞ്ഞ തുകയുള്‍പ്പെട്ട അഴിമതിക്കേസുകള്‍ ക്രിമിനല്‍ കുറ്റത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കാന്‍ വ്യവസ്ഥ ചെയ്യുന്ന ഉത്തരവിനെതിരെയാണ് ജനങ്ങളുടെ പ്രതിഷേധം. പിഎസ്ഡി പാര്‍ട്ടിയാണ് റൊമേനിയ ഭരിക്കുന്നത്. സോറിന്‍ ഗ്രിന്‍ണ്ടേന്യുവാണ് പ്രധാനമന്ത്രി. തെരഞ്ഞെടുപ്പ് ക്രമക്കേടില്‍ ഡ്രാഗ്നിയ പുറത്തായതിനെ തുടര്‍ന്നാണ് ഗ്രിന്‍ണ്ടെന്യു അധികാരത്തിലെത്തിയത്.

പ്രതിഷേധത്തെ തുടര്‍ന്ന് റൊമേനിയന്‍ വ്യവസായ വാണിജ്യ സംരംഭകത്വ മന്ത്രി ഫ്ലോറിന്‍ ജെയിന്‍ രാജിവെച്ചിരുന്നു. 1989ല്‍ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ തകര്‍ച്ചക്ക് ശേഷം രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിവിരുദ്ധ റാലിയായാണ് ഈ പ്രതിഷേധം കരുതപ്പെടുന്നത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് വിവാദ ഉത്തരവ് സര്‍ക്കാര്‍ പുറപ്പെടുവിച്ചത്.

TAGS :

Next Story