യോഗാ ദിനത്തിന് യുഎന്‍ പ്രത്യേക സ്റ്റാമ്പുകള്‍ പുറത്തിറക്കും
യോഗാ ദിനത്തിന് യുഎന്‍ പ്രത്യേക സ്റ്റാമ്പുകള്‍ പുറത്തിറക്കും
യുഎന്‍ പോസ്റ്റല്‍ ഏജന്‍സിയും യുഎന്‍ പോസ്റ്റല്‍ അഡ്മിനിസ്ട്രേഷനും ചേര്‍ന്നാണ് സ്റ്റാമ്പ് തയ്യാറാക്കുന്നത്.
അന്താരാഷ്ട്ര യോഗാ ദിനത്തോടനുബന്ധിച്ച് ഐക്യരാഷ്ട്രസഭ പ്രത്യേക സ്റ്റാമ്പുകള്‍ പുറത്തിറക്കുന്നു. യുഎന്‍ പോസ്റ്റല്‍ ഏജന്‍സിയും യുഎന്‍ പോസ്റ്റല്‍ അഡ്മിനിസ്ട്രേഷനും ചേര്‍ന്നാണ് സ്റ്റാമ്പ് തയ്യാറാക്കുന്നത്.
ജൂണ്‍ 21നാണ് അന്താരാഷ്ട്ര യോഗാദിനം. ഇതിന് മുന്നോടിയാണ് യുഎന്‍ സ്റ്റാമ്പുകള്‍ പുറത്തിറക്കുന്നത്. ഇന്ത്യയുടെ സ്ഥിരം പ്രതിനിധി സയ്യിദ് അക്ബറുദ്ദീന്‍ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഓംകാരം, വിവിധ യോഗാസനങ്ങള്‍ എന്നിവയാണ് സ്റ്റാംമ്പില്‍ ചിത്രീകരിച്ചിരിക്കുന്നത്. ന്യൂയോര്‍ക്ക് ജനീവ, വിയന്ന ഓഫീസുകളില്‍ നിന്ന് ഒരേസമയം സ്റ്റാമ്പ് പുറത്തിറക്കാനാണ് തീരുമാനം.
2015 മുതലാണ് അന്താരാഷ്ട്ര യോഗാദിനം ആചരിക്കുന്നത്. വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്, അന്നത്തെ യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍, ശ്രീ ശ്രീ രവിശങ്കര്‍ തുടങ്ങിയവര്‍ ആദ്യ യോഗാദിനാചരണത്തില്‍ പങ്കെടുത്തിരുന്നു. 2015 മുതല്‍ യോഗാദിനം ഐക്യരാഷ്ട്രസഭയുടെ പ്രത്യേക പരിപാടികളുടെ പട്ടികയിലുള്‍പ്പെടുത്തിയിട്ടുണ്ട്.
Adjust Story Font
16