അംബേദ്കറിന്റെ ജന്മദിനം ഐക്യരാഷ്‍ട്ര സഭ ആഘോഷിക്കുന്നു
അംബേദ്കറിന്റെ ജന്മദിനം ഐക്യരാഷ്‍ട്ര സഭ ആഘോഷിക്കുന്നു
ഇന്ത്യയുടെ യു എന്‍ പ്രതിനിധി സെയ്ദ് അക്ബറുദ്ദീനാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്
ഇന്ത്യന്‍ ഭരണഘടന ശില്‍പിയായ ബി ആര്‍ അംബേദ്കറിന്റെ ജന്മദിനം ഐക്യരാഷ്‍ട്ര സഭ ആഘോഷിക്കുന്നു അംബേദ്കറിന്റെ 125ആം ജന്മദിനമായ ഏപ്രില്‍ പതിനാലിന് തലേദിവസമാണ് ആഘോഷ ചടങ്ങുകള്‍.
ഇതാദ്യമായാണ് ഇന്ത്യന്‍ ഭരണഘടന ശില്‍പിയും ദളിത് അവകാശങ്ങളുടെ മുന്നണി പോരാളിയുമായ ബി ആര്‍ അംബേദ്കറിന്റെ ജന്മദിനം യു എന്‍ ആഘോഷിക്കുന്നത്. ഇന്ത്യയുടെ യു എന്‍ പ്രതിനിധി സെയ്ദ് അക്ബറുദ്ദീനാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.
അസമത്വങ്ങള്‍ അവസാനിപ്പിച്ച് സ്ഥായിയായ വികസനലക്ഷ്യങ്ങള്‍ യാഥാര്‍ഥ്യമാക്കുക എന്ന സന്ദേശത്തോടെയാണ് ജന്മവാര്‍ഷികം ആചരിക്കുന്നത്. വിഷയത്തെ കേന്ദ്രീകരിച്ച് പാനല്‍ ചര്‍ച്ചയും നടക്കും. ന്യൂയോര്‍ക്കിലെ യു എന്‍ ആസ്ഥാനത്ത് നടക്കുന്ന ചടങ്ങില്‍ ഇന്ത്യയുടെ യു എന്‍ സ്ഥിരം ദൌത്യസംഘം കല്പന സരോജ് ഫൌണ്ടേഷന്‍ ചടങ്ങുകള്‍ സംഘടിപ്പിക്കും.യു എന്നിലെ ഇന്ത്യയുടെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ് ചടങ്ങിലൂടെ കൈവന്നിരിക്കുന്നതെന്ന് അക്ബറുദ്ദീന്‍ ട്വിറ്ററില്‍ കുറിച്ചു.
Adjust Story Font
16