ജര്‍മനിയെ വീണ്ടും ആംഗല മെര്‍ക്കല്‍ നയിക്കും
ജര്‍മനിയെ വീണ്ടും ആംഗല മെര്‍ക്കല്‍ നയിക്കും
ജര്‍മനിയില്‍ തുടര്‍ച്ചയായ നാലാം തവണയും ആംഗല മെര്‍ക്കല്‍ ഭരിക്കും.
ജര്‍മനിയില്‍ തുടര്‍ച്ചയായ നാലാം തവണയും ആംഗല മെര്‍ക്കല്‍ ഭരിക്കും. തെരഞ്ഞെടുപ്പില്‍ ക്രിസ്റ്റ്യന്‍ ഡെമോക്രാറ്റിക് യൂണിയന്‍ - ക്രിസ്റ്റ്യന്‍ സോഷ്യല്‍ യൂണിയന്‍ സഖ്യം 32.5 ശതമാനം വോട്ട് നേടുമെന്ന് എക്സിറ്റ് പോള്‍ ഫലങ്ങള്‍ പറയുന്നു. തീവ്ര വലതുപക്ഷമായ എ.എഫ്.ഡി. 13 ശതമാനം വോട്ടുകള്‍ നേടി മൂന്നാമതെത്തി.
ജര്‍മനിയില്‍ ഞായറാഴ്ച നടന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ആംഗല മെര്‍ക്കല്‍ അധികാരം നിലനിര്‍ത്തി. പൊതു തെരഞ്ഞെടുപ്പില്‍ മെര്‍ക്കല്‍ നേതൃത്വം നല്‍കുന്ന ക്രിസ്റ്റ്യന്‍ ഡെമോക്രാറ്റിക് യൂണിയന്‍-ക്രിസ്ത്യന്‍ സോഷ്യല്‍ യൂണിയന്‍ സഖ്യം 32.5 ശതമാനം വേട്ടുകളുമായി ഒന്നാമതെത്തി. മെര്‍ക്കലിന്റെ പ്രധാന എതിരാളിയായിരുന്ന സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ മാര്‍ട്ടിന്‍ ഷുള്‍സ് 20 ശതമാനം വോട്ട് മാത്രമാണ് നേടിയതെന്ന് എക്സിറ്റ് പോള്‍ ഫലങ്ങള്‍ പറയുന്നു.
ഈ തെരഞ്ഞെടുപ്പിലെ ശ്രദ്ധേയമായ കാര്യം ആറ് പതിറ്റാണ്ടിനിടെ ആദ്യമായി തീവ്രവലതുപക്ഷമായ എ.എഫ്.ഡി. പാര്‍ലമെന്റിലേക്ക് എത്തുന്നുവെന്നതാണ്. 70 വര്‍ഷത്തിനിടെ ഏറ്റവും മോശം പ്രകടനമാണ് മെര്‍ക്കലിന്റെ സിഡിയു കാഴ്ചവെച്ചത്. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ പരാജയം മുഖ്യ പ്രതിപക്ഷമായ എസ്ഡിപിയും ഏറ്റുവാങ്ങി. കുറച്ച് കൂടി മികച്ച വിജയം പ്രതീക്ഷിച്ചിരുന്നെന്നായിരുന്നു ആംഗല മെര്‍ക്കലിന്റെ ആദ്യ പ്രതികരണം. സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയെ സംബന്ധിച്ച് ഇത് മോശം ദിനമാണെന്ന് മാര്‍ട്ടിന്‍ ഷൂള്‍സ് പ്രതികരിച്ചു. തങ്ങളുടെ ജയം വിപ്ലവമെന്നാണ് വലതുപക്ഷ പാര്‍ട്ടിയായ എഎഫ്ഡിയുടെ പ്രതികരണം. പാര്‍ലമെന്റിലേക്ക് എഎഫ്ഡി തെരഞ്ഞെടുക്കപ്പെട്ടതില്‍ പ്രതിഷേധിച്ച് വലിയ പ്രതിഷേധമാണ് രാജ്യത്ത് നടക്കുന്നത്.
Adjust Story Font
16