മോദി തീവ്രവാദി, ആര്‍എസ്എസ് ഭീകര സംഘടന: പാക് വിദേശകാര്യമന്ത്രി
മോദി തീവ്രവാദി, ആര്‍എസ്എസ് ഭീകര സംഘടന: പാക് വിദേശകാര്യമന്ത്രി
ഗുജറാത്തില്‍ കൂട്ടക്കുരുതി ചെയ്യപ്പെട്ട മുസ്‍ലിംകളുടെ രക്തം മോദിയുടെ കൈകളില്‍ പുരണ്ടിരിക്കുകയാണെന്ന് പാക് വിദേശകാര്യമന്ത്രി
പ്രധാനമന്ത്രി നരേന്ദ്രമോദി തീവ്രവാദിയാണെന്ന് പാക് വിദേശകാര്യമന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ്. പാകിസ്താന്‍ ഭീകരവാദം കയറ്റുമതി ചെയ്യുന്നുവെന്നാണ് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് വിശേഷിപ്പിച്ചത്. എന്നാല്‍ ഒരു ഭീകരനാണ് ഇന്ത്യയുടെ പ്രധാനമന്ത്രി. ഗുജറാത്തില്‍ കൂട്ടക്കുരുതി ചെയ്യപ്പെട്ട മുസ്‍ലിംകളുടെ രക്തം മോദിയുടെ കൈകളില്‍ പുരണ്ടിരിക്കുകയാണ്. ഇന്ത്യ ഭരിക്കുന്നത് ഭീകര സംഘടനയായ ആര്‍എസ്എസ് ആണെന്നും പാക് മന്ത്രി പറഞ്ഞു.
സുഷമ സ്വരാജ് ഐക്യരാഷ്ട്രസഭയില്‍ നടത്തിയ പ്രസംഗത്തിനുള്ള മറുപടിയാണ് പാക് വിദേശകാര്യമന്ത്രി നല്‍കിയത്. ഇന്ത്യ ഐഐടികളും ഐഐഎമ്മുകളും സ്ഥാപിക്കുമ്പോള്‍ ലഷ്കര്‍ ഇ തൊയിബ, ജെയ്ഷെ മുഹമ്മദ് തുടങ്ങിയ സംഘങ്ങളെ വാര്‍ത്തെടുക്കാനാണ് പാക് ശ്രമമെന്നത് ഉള്‍പ്പെടെയുള്ള സുഷമയുടെ പരാമര്‍ശങ്ങളാണ് പാകിസ്താനെ ചൊടിപ്പിച്ചത്.
ഒരു ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മോദി തീവ്രവാദിയാണെന്ന് പാക് മന്ത്രി ആരോപിച്ചത്.
Adjust Story Font
16