പസഫിക് സമുദ്രം താണ്ടി സോളാര്‍ വിമാനം കാലിഫോര്‍ണിയയില്‍
പസഫിക് സമുദ്രം താണ്ടി സോളാര്‍ വിമാനം കാലിഫോര്‍ണിയയില്‍
സോളാര്‍ ഇംപള്‍സ്-2 സൗരോര്‍ജ വിമാനം ഹവായില്‍ നിന്നും പസഫിക് സമുദ്രത്തിനു മുകളിലൂടെ പറന്ന് കാലിഫോര്‍ണിയയിലെത്തി.
സോളാര്‍ ഇംപള്‍സ്-2 സൗരോര്‍ജ വിമാനം ഹവായില്‍ നിന്നും പസഫിക് സമുദ്രത്തിനു മുകളിലൂടെ പറന്ന് കാലിഫോര്‍ണിയയിലെത്തി. വ്യാഴാഴ്ച പസഫിക് സമുദ്രത്തിന് മുകളിലൂടെ പറന്നതോടെ ചരിത്രത്തിലേക്കാണ് വിമാനം പറന്നിറങ്ങിയത്. പൂര്‍ണമായും സൂര്യ പ്രകാശത്തിലൂടെ ശേഖരിക്കുന്ന ഊര്‍ജമാണ് വിമാനത്തിന്റെ ഇന്ധനം.
വ്യാഴാഴ്ച ഹവായ് ദ്വീപില്‍ നിന്ന് പുറപ്പെട്ട വിമാനത്തിന്റെ ഏറ്റവും അപകടം പിടിച്ച ഘട്ടമായിരുന്നു പസഫിക് സമുദ്രത്തിനു മുകളിലൂടെയുള്ള യാത്ര. പസഫിക് സമുദ്രം ചുറ്റി 56 മണിക്കൂര്‍ നീണ്ട പറക്കലിനൊടുവിലാണ് വിമാനം കാലിഫോര്‍ണിയയില്‍ എത്തിയത്. 2015 മാര്‍ച്ചില്‍ അബൂദാബിയില്‍ നിന്നാണ് സ്വിസ് നിര്‍മിതമായ സൗരോര്‍ജ വിമാനത്തിന്റെ ലോകം ചുറ്റിയുള്ള പരീക്ഷണ പറക്കല്‍ ആരംഭിച്ചത്. 2226 കിലോഗ്രാം ഭാരമുള്ള ഈ കാര്‍ബണ്‍-ഫൈബര്‍ എയര്‍ക്രാഫ്റ്റില്‍ സൗരോര്‍ജം മാത്രമാണ് ഇന്ധനമായി ഉപയോഗിക്കുന്നത്. മണിക്കൂറില്‍ 45 കിലോമീറ്ററാണ് വേഗത. ശക്തിയായ സൂര്യപ്രകാശം ലഭിക്കുമ്പോള്‍ വേഗം ഇരട്ടിയാകും. വിമാനത്തിന്റെ ചിറകുകളില്‍ ഘടിപ്പിച്ചിരിക്കുന്ന 17,000 സൗരോര്‍ജ്ജ സെല്ലുകളില്‍ നിന്നാണ് വിമാനത്തിന് ഇന്ധനം. പകല്‍ ബാറ്ററികളില്‍ ശേഖരിക്കുന്ന ഊര്‍ജമാണ് രാത്രിയിലെ യാത്രയ്ക്ക് ഉപയോഗിക്കുന്നത്. പൈലറ്റായ ബര്‍ട്രാന്‍ഡ് പിക്കാര്‍ഡ്, സഹ പൈലറ്റായ ആന്‍ഡര്‍ ബോര്‍ഷ്‌ബൈര്‍ഗ് എന്നിവരാണ് സാഹസിക യാത്ര നടത്തിയത്.
ഒമാന്‍, മ്യാന്‍മര്‍, ചൈന, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ വിമാനം ലാന്‍ഡ് ചെയ്തിരുന്നു. ജപ്പാനില്‍ നിന്ന് ഹവായിലെത്തിയ വിമാനം ബാറ്ററി തകരാറിനെ തുടര്‍ന്ന് അവിടെ തങ്ങുകയായിരുന്നു. പ്രതികൂല കാലാവസ്ഥയും ചിറകിനുണ്ടായ തകരാറും വിമാനത്തിന്റെ യാത്രയ്ക്ക് തടസങ്ങളുണ്ടാക്കിയിരുന്നു.
Adjust Story Font
16