ഇറാനെതിരെ അമേരിക്ക കൂടുതല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്താന്‍ സാധ്യത
ഇറാനെതിരെ അമേരിക്ക കൂടുതല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്താന്‍ സാധ്യത
അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് കൂടുതല്‍ ഉപരോധങ്ങള്‍ പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ടന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്റ്റീവ് ന്യൂച്ചിന്‍ പറഞ്ഞു
ഇറാനെതിരെ അമേരിക്ക കൂടുതല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്താന്‍ സാധ്യത. അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് കൂടുതല്‍ ഉപരോധങ്ങള്‍ പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ടന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്റ്റീവ് ന്യൂച്ചിന്‍ പറഞ്ഞു. ഇറാന്‍ ആണവകരാര്‍ അംഗീകരിക്കണമെന്ന് യൂറോപ്യന്‍ യൂണിയന്‍ ആവശ്യപ്പെട്ട സാഹചര്യത്തിലാണ് ട്രംപിന്റെ പുതിയ നീക്കം.
2015ലാണ് അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയും ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനിയും ഇരുരാജ്യങ്ങളും തമ്മിലെ ബന്ധം ഊഷ്മളമാക്കാന്‍ തീരുമാനിച്ചത്. അതിന്റെ ഭാഗമായി ആണവപദ്ധതികള്‍ കുറക്കാന്‍ ഇറാന്‍ സമ്മതിക്കുകയും തൊട്ടടുത്ത വര്‍ഷം അമേരിക്ക ഇറാനെതിരായ എല്ലാ ഉപരോധങ്ങളും നീക്കുകയും ചെയ്തത്. എന്നാല്‍ ഡൊണള്‍ഡ് ട്രംപ് അധികാരത്തിലേറിയതോടെ കാര്യങ്ങള്‍ മാറി. കരാറിന്റെ അന്തഃസത്തയ്ക്കൊത്ത് ഉയരാൻ ഇറാനായില്ല. ഏതു സമയത്തും കരാറിൽനിന്ന് അമേരിക്ക പിന്മാറുമെന്നും ട്രംപ് 2017 ഒക്ടോബറില്‍ പറഞ്ഞു.
കരാറിൽനിന്നു പൂർണമായി പിൻവാങ്ങുന്ന സമീപനമല്ല ട്രംപിന്റെ ഭാഗത്തു നിന്നുണ്ടായത്. ആദ്യഘട്ടത്തിൽ കരാറുമായി ബന്ധപ്പെട്ടു നൽകിയ ഉറപ്പുകളിൽ നിന്ന് പിന്മാറുക, ഇറാനുമേൽ വീണ്ടും സാമ്പത്തിക ഉപരോധം ഉൾപ്പെടെയുള്ളവ ഏർപ്പെടുത്തുക എന്നിങ്ങനെയായിരുന്നു ട്രംപിന്റെ പദ്ധതി. ഇക്കാര്യത്തില്‍ ഇന്നാണ് ട്രംപ് നിലപാട് വ്യക്തമാക്കുകയെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്റ്റീവ് മ്യൂച്ചില്‍ പറഞ്ഞു. ഇറാന് മേല്‍ കൂടുതല്‍ ഉപരോധങ്ങള്‍ ട്രംപ് പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ടെന്നും മ്യൂച്ചില്‍ വ്യക്തമാക്കി.
ട്രംപിന്റെ നീക്കങ്ങള്‍ പ്രവചനാതീതമാണെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. കരാർ അംഗീകരിക്കണമെന്ന് യുഎസിനോട് മറ്റ് രാജ്യങ്ങളും ശക്തമായി ആവശ്യപ്പെടുന്നുണ്ട്. കഴിഞ്ഞ ദിവസം അമേരിക്കയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന റഷ്യ പോലും ഇറാന്‍ ആണവകരാറിന് പൂര്‍ണ പിന്തുണ അറിയിച്ച് രംഗത്തെത്തിയിരുന്നു. ഈ കരാര്‍ നടപ്പാക്കണമെങ്കില്‍ എല്ലാ കക്ഷികളുടെയും ഐക്യം വേണമെന്നും ലോക സുരക്ഷക്ക് അത് അനിവാര്യമാണെന്നും യൂറോപ്യന്‍ യൂണിയന്‍ ഫോറിന്‍ പോളിസി മേധാവി ഫെഡറിക മൊഗരിനി പറഞ്ഞു.
Adjust Story Font
16