തണുത്തുറഞ്ഞ് പെറു; താപനില -20 ല്‍ താഴെ
തണുത്തുറഞ്ഞ് പെറു; താപനില -20 ല്‍ താഴെ
തണുപ്പ് അധികരിച്ചതിനെ തുടര്‍ന്ന് നിരവധി മൃഗങ്ങളാണ് ചത്തൊടുങ്ങിയത്.
പെറുവില്‍ അതിശൈത്യം തുടരുന്നു. അന്തരീക്ഷ ഊഷ്മാവ് മൈനസ് 20 ഡിഗ്രിയില്‍ താഴെയാണ്. തണുപ്പ് അധികരിച്ചതിനെ തുടര്‍ന്ന് നിരവധി മൃഗങ്ങളാണ് ചത്തൊടുങ്ങിയത്. എല്‍ നിനോ പ്രതിഭാസത്തിന്റെ ഭാഗമായാണ് തണുപ്പെന്ന് കാലാവസ്ഥാ നിരീക്ഷര്‍ വിലയിരുത്തുന്നു.
ഈ വര്‍ഷത്തെ റെക്കോര്‍ഡ് തണുപ്പാണ് ഇപ്പോള്‍ പെറുവില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. 14 ജില്ലകളില്‍ ശൈത്യം ബാധിച്ചിട്ടുണ്ട്. അതിശൈത്യം താങ്ങാനാകാതയെും ഭക്ഷണം ലഭിക്കാതെയും 10570 മൃഗങ്ങള്‍ ചത്തെന്നാണ് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത്. നിരവധി കൃഷിയിടങ്ങള്‍ മഞ്ഞില്‍ പുതഞ്ഞു. സമുദ്രനിരപ്പില്‍ നിന്ന് 4750 മീറ്റര്‍ ഉയരത്തിലുള്ള ഹ്യുയാന്‍കാവെലിക്ക പ്രദേശം പൂര്‍ണമായും മഞ്ഞ് നിറഞ്ഞിരിക്കുകയാണ്. ഇവിടെ മാത്രം 3000 ആളുകളെ ശൈത്യം ദുരിതത്തിലാക്കുകയും 300 ഓളം ഹെക്ടര്‍ കൃഷിയിടം നശിക്കുകയും ചെയ്തിട്ടുണ്ട്.
അയാഹുക്കോ മേഖലയില്‍ 40000 ആളുകളെ ശൈത്യം ബാധിച്ചിട്ടുണ്ട്. ഇവിടെ 4000 ഹെക്ടര്‍ കൃഷിയിടം നശിച്ചു. ശൈത്യം മൂലം കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ആവശ്യമായ വസ്ത്രങ്ങളും പുതപ്പുകളും മരുന്നുകളും എത്തിക്കുന്നതിനു സര്‍ക്കാര്‍ ശ്രമം തുടരുന്നുണ്ട് . കഴിഞ്ഞ മെയില്‍ അതി ശൈത്യത്തെ തുടര്‍ന്ന് രാജ്യത്ത് 60 ദിവസത്തെ അടിയന്തരാസ്ഥ പ്രഖ്യാപിച്ചിരുന്നു. രാജ്യത്തെ ഉയര്‍ന്ന പ്രദേശങ്ങളില്‍ ഇനിയും മഞ്ഞ് വീഴ്ച തുടരുമെന്ന് കാലാവസ്ഥാ മന്ത്രാലയം വ്യക്തമാക്കുന്നു.
Adjust Story Font
16