Quantcast

ഐഎസില്‍നിന്ന് വിമത സേന തിരിച്ചുപിടിച്ച മന്‍ബീജ് നഗരം ആഘോഷത്തില്‍

MediaOne Logo

Jaisy

  • Published:

    14 May 2018 12:13 PM GMT

ഐഎസില്‍നിന്ന് വിമത സേന തിരിച്ചുപിടിച്ച മന്‍ബീജ് നഗരം ആഘോഷത്തില്‍
X

ഐഎസില്‍നിന്ന് വിമത സേന തിരിച്ചുപിടിച്ച മന്‍ബീജ് നഗരം ആഘോഷത്തില്‍

യു.എസ്. വ്യോമസേനയുടെ പിന്തുണയോടെ നടത്തിയ ആക്രമണത്തിലാണ് കഴിഞ്ഞ ദിവസം മന്‍ബിജ് നഗരം വിമതസേന പിടിച്ചെടുത്തത്

വടക്കന്‍ സിറിയയില്‍ ഐഎസില്‍നിന്ന് വിമത സേന തിരിച്ചു പിടിച്ച മന്‍ബീജ് നഗരം ആഘോഷത്തില്‍. നഗരത്തില്‍ അവശേഷിച്ചിരുന്ന ഐ.എസ് ഭീകരരെ പൂര്‍ണമായും തുരത്താനായതായും വര്‍ഷങ്ങള്‍ക്കു ശേഷം ആശ്വാസമനുഭവിക്കുന്നതായും പ്രദേശവാസികള്‍ പറഞ്ഞു. യു.എസ്. വ്യോമസേനയുടെ പിന്തുണയോടെ നടത്തിയ ആക്രമണത്തിലാണ് കഴിഞ്ഞ ദിവസം മന്‍ബിജ് നഗരം വിമതസേന പിടിച്ചെടുത്തത്.

തുര്‍ക്കി അതിര്‍ത്തിയോട് ചേര്‍ന്നുകിടക്കുന്ന മന്‍ബിജ് നഗരം ഐ എസ് പിടുത്തത്തില്‍ നിന്ന് പൂര്‍ണമായും മോചിതമായതോടെ നൂറുകണക്കിന് പേരാണ് ആഹ്ലാദപ്രകടനവുമായി തെരുവിലിറങ്ങിയത്. ഐ എസ് ഭീകരര്‍ പരസ്യമായി വധശിക്ഷ നടപ്പാക്കിയിരുന്ന കപ്പല്‍ ചത്വരത്തിലും മറ്റ് പീഡന കേന്ദ്രങ്ങളിലും സന്തോഷത്തോടെയും സമാഘാനത്തോടെയും അവര്‍ സഞ്ചരിച്ചു. ജീവിതത്തെ കുറിച്ച പ്രതീക്ഷകള്‍ തന്നെ നശിച്ചിരുന്നതായും ഐ എസില്‍ നിന്നും മോചിതരായത് സ്വപ്നം പോലെ തോന്നുവെന്നും പ്രദേശവാസികള്‍ പ്രതികരിച്ചു.

73 ദിവസം നീണ്ട പോരാട്ടത്തിനൊടുവിലായിരുന്നു മൻബിജ് നഗരം ഐഎസ് വിരുദ്ധ സേന തിരിച്ചു പിടിച്ചത്. നഗരം പിടിച്ചെടുത്ത ശേഷം യൂറോപ്പിലേക്കുളള ഐഎസിന്‍റെ പാത അടച്ചതായും ഐ.എസ് ഭീകരർ മനുഷ്യ പരിചയായി ഉപയോഗിച്ചിരുന്ന രണ്ടായിരം പേരെ മോചിപ്പിച്ചതായും വിമതസേന വൃത്തങ്ങള്‍ വ്യക്തമാക്കി. ഐഎസ് ശക്തി കേന്ദ്രമായ മന്‍ബിജ് കൂടി തിരിച്ചു പിടിക്കാനായതോടെ വിമതസേന മൊസൂള്‍ ലക്ഷ്യം വെച്ച് ഒരുക്കങ്ങള്‍ നടത്തുന്നതായാണ് റിപ്പോര്‍ട്ടുകള്‍. രണ്ടു വർഷം മുൻപാണ് തുർക്കി അതിർത്തി പ്രദേശമായ മൻബിജിന്റെ നിയന്ത്രണം ഐ.എസ് ഏറ്റെടുത്തത്.

TAGS :

Next Story