സിറിയയിലെ സര്‍ക്കാര്‍ ജയിലുകളില്‍ തടവുകാര്‍ ക്രൂരമായി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്
സിറിയയിലെ സര്‍ക്കാര്‍ ജയിലുകളില്‍ തടവുകാര്‍ ക്രൂരമായി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്
2011 മുതല്‍ 15 വരെ പതിനെട്ടായിരം തടവുകാരെ സൈനികര്‍ വധിച്ചു. തടവുകാരെ പരസ്പരം ബലാത്സംഗം ചെയ്യാന്‍ ജയിലധികൃതര്‍ നിര്‍ബന്ധിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു
സിറിയയിലെ സര്‍ക്കാര്‍ ജയിലുകളില്‍ തടവുകാര്‍ ക്രൂരമായി കൊല്ലപ്പെട്ടുവെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ റിപ്പോര്‍ട്ട്. 2011 മുതല്‍ 15 വരെ പതിനെട്ടായിരം തടവുകാരെ സൈനികര്‍ വധിച്ചു. തടവുകാരെ പരസ്പരം ബലാത്സംഗം ചെയ്യാന്‍ ജയിലധികൃതര്‍ നിര്‍ബന്ധിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അന്താരാഷ്ട്ര തലത്തില്‍ ജയിലുകളില്‍ ക്രൂരമര്‍ദ്ദനത്തിന് ഇരയായ 65 തടവുപുള്ളികളെ നേരിട്ട് കണ്ടാണ് ആംനസ്റ്റി ഇന്റര്‍നാഷണല്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ജയിലുകളില്‍ എത്തുന്നത് മുതല്‍ കൊടിയ പീഡനങ്ങള്‍ ആരംഭിക്കും. ശരാശരി പ്രതിദിനം 10 തടവുപുള്ളികള്‍ ജയിലില്‍ കൊല്ലപ്പെടുന്നു.
അമിതമായി ആളുകളെ കുത്തിനിറച്ച തടവറയില്‍ ശ്വാസം കിട്ടാതെ പലരും പിടഞ്ഞുവീണ് മരിച്ചിട്ടുണ്ട്. പലപ്പോഴും മൃതശരീരങ്ങള്‍ക്കൊപ്പം ജയിലില്‍ ജീവിക്കേണ്ടി വന്നിട്ടുണ്ടെന്നും തടവുകാര്‍ പറയുന്നു. ഒരു തടവുപുള്ളി ആയോധനകല മറ്റുള്ളവരെ പഠിപ്പിക്കാന്‍ ശ്രമിക്കുന്നത് കണ്ടെത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ 19 പേരെയാണ് തല്ലിക്കൊന്നത്. തടവുകാരെ കൊണ്ട് നിര്‍ബന്ധിപ്പിച്ച് ബലാത്സംഗം ചെയ്യിപ്പിക്കുന്ന ഗാര്‍ഡുകളും നിരവധിയാണ്.
സ്ത്രീകളും പുരുഷന്‍മാരും ഇത്തരത്തില്‍ ലൈംഗികാതിക്രമത്തിന് ഇരയാകുന്നു. ഒന്നുകില്‍ ചാകാന്‍ തയ്യാറാകൂ അല്ലെങ്കില്‍ ബലാല്‍സംഗം ചെയ്യുവെന്നാണ് പലപ്പോഴും ഗാര്‍ഡുകള്‍ ആവശ്യപ്പെടുക. ബന്ധുക്കളെയും സുഹൃത്തുക്കളെയും ബലാല്‍സംഗം ചെയ്യുന്നത് കാണിച്ചാണ് പലപ്പോഴും പീഡിപ്പിക്കുന്നത്. തടവുപുള്ളികളുടെ കാല്‍ നഖങ്ങളും കൈവിരലിലെ നഖങ്ങളും പിഴുതെടുക്കുന്നത് ജയില്‍ ഗാര്‍ഡുകളുടെ ഇഷ്ട പീഡന മുറയാണെന്നും മനുഷ്യവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷണല്‍ പുറത്തുവിട്ടില്‍ പറയുന്നു.
Adjust Story Font
16