Quantcast

ഫാല്‍ക്കണ്‍ 9 റോക്കറ്റ് വിക്ഷേപണത്തിനിടെ പൊട്ടിത്തെറിച്ചു

MediaOne Logo

Alwyn

  • Published:

    14 May 2018 6:24 PM GMT

ഫാല്‍ക്കണ്‍ 9 റോക്കറ്റ് വിക്ഷേപണത്തിനിടെ പൊട്ടിത്തെറിച്ചു
X

ഫാല്‍ക്കണ്‍ 9 റോക്കറ്റ് വിക്ഷേപണത്തിനിടെ പൊട്ടിത്തെറിച്ചു

ഫ്ലോറിഡയിൽ സ്പേസ് എക്സ്പ്ലൊറേഷൻ ടെക്നോളജീസ് കമ്പനിയുടെ ഫാൽക്കൺ 9 റോക്കറ്റ് , വിക്ഷേപണത്തിനിടെ പൊട്ടിത്തെറിച്ചു.

ഫ്ലോറിഡയിൽ സ്പേസ് എക്സ്പ്ലൊറേഷൻ ടെക്നോളജീസ് കമ്പനിയുടെ ഫാൽക്കൺ 9 റോക്കറ്റ് , വിക്ഷേപണത്തിനിടെ പൊട്ടിത്തെറിച്ചു. കേപ് കെനാവറൽ എയർഫോഴ്സ് സ്റ്റേഷനിൽ പരീക്ഷണപ്പറക്കലിനിടെയാണ് സ്ഫോടനമുണ്ടായത്. പൊട്ടിത്തെറിയില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് കമ്പനി അറിയിച്ചു.

ഉപഗ്രഹ വിക്ഷേപണത്തിനു മുന്നോടിയായി ഫ്ലോറിഡയിലെ എയര്‍ഫോഴ്സ് സ്റ്റേഷനില്‍ വ്യാഴാഴ്ച നടത്തിയ പരീക്ഷണപ്പറക്കലിനിടെയായിരുന്നു പൊട്ടിത്തെറി. സ്ഫോടനത്തില്‍ സമീപത്തെ കെട്ടിടങ്ങള്‍ പ്രകമ്പനം കൊള്ളുന്നതിന്‍റേയും ആകാശത്തേക്ക് കനത്ത പുക ഉയരുന്നതിന്‍റേയും ദൃശ്യങ്ങള്‍പുറത്ത് വന്നിട്ടുണ്ട്. പൊട്ടിത്തെറിയില്‍ ജീവാപായമുണ്ടായിട്ടില്ലെന്നും വിശദമായ അന്വേഷണം ആരംഭിച്ചതായും കമ്പനി അറിയിച്ചു.

ഇന്റര്‍നെറ്റ് കമ്പനിയായ ഫേസ്‍ബുക്കിന്റേയും ഫ്രഞ്ച് സാറ്റലൈറ്റ് കമ്പനിയായ യൂട്ടെല്‍സാറ്റ് കമ്യൂണിക്കേഷന്റേയും സംയുക്ത ഉടമസ്ഥതയിലുള്ള അമോസ്-6 എന്ന ഉപഗ്രഹത്തിന്റെ വിക്ഷേപണത്തിനുള്ളതായിരുന്നു റോക്കറ്റ്. ഇസ്രയേലി കമ്പനിയായ സ്‌പേസ്‌കോമായിരുന്നു ഉപഗ്രഹം നിര്‍മിച്ചത്. സ്ഫോടനത്തെ തുടര്‍ന്ന് വിക്ഷേപണത്തറക്ക് എന്തെങ്കിലും കേടുപാട് സംഭവിച്ചിട്ടുണ്ടോ എന്നത് സംബന്ധിച്ച വിശദാംശങ്ങള്‍ പുറത്ത് വന്നിട്ടില്ല. ഇത്തരത്തില്‍ കേടുപാട് സംഭവിച്ചിട്ടുണ്ടെങ്കില്‍ നാസയുടേതടക്കം നിരവധി ഉപഗ്രഹങ്ങളുടെ വിക്ഷേപണത്തെ ബാധിക്കും. കഴിഞ്ഞ വർഷം ജൂണിൽ രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്കുള്ള ചരക്കുപേടകവുമായി കുതിച്ചുയർന്ന ഫാൽക്കൺ 9 റോക്കറ്റും വിക്ഷേപിച്ച് രണ്ടു മിനിറ്റിനകം പൊട്ടിത്തെറിച്ചിരുന്നു.

TAGS :

Next Story