Quantcast

തുര്‍ക്കി പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനെതിരെ ജര്‍മനിയില്‍ കൂറ്റന്‍ പ്രകടനം.

MediaOne Logo

Trainee

  • Published:

    14 May 2018 5:00 AM GMT

തുര്‍ക്കി പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനെതിരെ ജര്‍മനിയില്‍ കൂറ്റന്‍ പ്രകടനം.
X

തുര്‍ക്കി പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനെതിരെ ജര്‍മനിയില്‍ കൂറ്റന്‍ പ്രകടനം.

തുര്‍ക്കിയില്‍ മാധ്യമങ്ങള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കുമെതിരെ അടിച്ചമര്‍ത്തല്‍ നടക്കുകയാണെന്നാരോപിച്ചായിരുന്നു പ്രകടനം

തുര്‍ക്കി പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനെതിരെ ജര്‍മനിയില്‍ കൂറ്റന്‍ പ്രകടനം. തുര്‍ക്കിയില്‍ മാധ്യമങ്ങള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കുമെതിരെ അടിച്ചമര്‍ത്തല്‍ നടക്കുകയാണെന്നാരോപിച്ചായിരുന്നു പ്രകടനം. പതിനായിരക്കണക്കിന് പേരാണ് പ്രകടനത്തില്‍ അണിനിരന്നത്. ജര്‍മനിയിലെ ഏറ്റവും വലിയ നാലാമത്തെ നഗരമായ കൊളഗോണിലായിരുന്നു പ്രകടനം.

തുര്‍ക്കി വംശജരായ അലവികളും കുര്‍ദുകളും അണി നിരന്ന പ്രകടനത്തില്‍ ഉര്‍ദുഗാനും തുര്‍ക്കി സര്‍ക്കാരിനുമെതിരെ രൂക്ഷമായ മുദ്രാവാക്യങ്ങളാണ് മുഴങ്ങിയത്. ബാനറുകളും പ്ളക്കാര്‍ഡുകളുമായി തെരുവിലിറങ്ങിയ പതിനായിരക്കണക്കിന് പേര് ഉര്‍ദുഗാന്‍ തുര്‍ക്കിയില്‍ ഏകാധിപത്യം നടപ്പാക്കുകയാണെന്ന് ആരോപിച്ചു. തുര്‍ക്കി സര്‍ക്കാര്‍ പത്രസ്ഥാപനങ്ങള്‍ക്കും പ്രതിപക്ഷ നേതാക്കള്‍ക്കുമെതിരായ അടിച്ചമര്‍ത്തല്‍ നടപടികളില്‍ യൂറോപ്യന്‍ യൂണിയന്‍ അടിയന്തിരമായി ഇടപെടണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.
തുര്‍ക്കിയില്‍ പരാജയപ്പെട്ട സൈനിക അട്ടിമറി നീക്കത്തിന് ശേഷം ആഭ്യന്തര സുരക്ഷക്ക് തുര്‍ക്കി സര്‍ക്കാര്‍ മുന്തിയ പരിഗണനയാണ് നല്കുന്നത്. ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ കൈകൊള്ളുന്ന നടപടികളാണ് പ്രതിപക്ഷത്തെയും പ്രക്ഷോപകരെയും പ്രകോപിപ്പിക്കുന്നതാണ് വിലയിരുത്തല്‍.

TAGS :

Next Story