Quantcast

ഗൾഫ്​ പ്രതിസന്ധിക്ക്​ പരിഹാരം തേടി ട്രംപ്​ വീണ്ടും രംഗത്ത്

MediaOne Logo

Jaisy

  • Published:

    14 May 2018 9:14 AM GMT

ഗൾഫ്​ പ്രതിസന്ധിക്ക്​ പരിഹാരം തേടി ട്രംപ്​ വീണ്ടും രംഗത്ത്
X

ഗൾഫ്​ പ്രതിസന്ധിക്ക്​ പരിഹാരം തേടി ട്രംപ്​ വീണ്ടും രംഗത്ത്

​ഇരുപക്ഷത്തെയും നേതാക്കളുമായി ടെലിഫോണിൽ സംസാരിച്ച അദ്ദേഹം പ്രതിസന്ധി നീളുന്നത്​ മേഖലക്ക്​ ദോഷം ചെയ്യുമെന്ന മുന്നറിയിപ്പും നൽകി

ഗൾഫ്​ പ്രതിസന്ധിക്ക്​ പരിഹാരം തേടി യു.എസ്​ പ്രസിഡന്റ്​ ഡൊണാൾഡ്​ ട്രംപ്​ വീണ്ടും രംഗത്ത്​. ​ഇരുപക്ഷത്തെയും നേതാക്കളുമായി ടെലിഫോണിൽ സംസാരിച്ച അദ്ദേഹം പ്രതിസന്ധി നീളുന്നത്​ മേഖലക്ക്​ ദോഷം ചെയ്യുമെന്ന മുന്നറിയിപ്പും നൽകി.

മൂന്നു മാസം പിന്നിട്ട ഗൾഫ്​ പ്രതിസന്ധി അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ്​ യു.എസ്​ പ്രസിഡന്റ്​ നേരിട്ടു തന്നെ മധ്യസ്ഥ നീക്കത്തിന്​ മുന്നിട്ടിറങ്ങുന്നത്​​. അബൂദബി കിരീടാവകാശി ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ ആൽ നഹ്​യാനുമായി ട്രംപ്​ ടെലിഫോണിൽ സംസാരിച്ചു. മേഖലയിലെ രാജ്യങ്ങൾക്കിടയിൽ ഐക്യം അനിവാര്യമാണെന്ന തിരിച്ചറിവിന്റെ ബലത്തിൽ ഖത്തറുമായുള്ള പ്രശ്നപരിഹാര ചർച്ചയുടെ സാധ്യതകളാണ്​ ട്രംപ്​ ആരാഞ്ഞതെന്ന്​ വൈറ്റ്​ ഹൗസ്​ പ്രതികരിച്ചു. തീവ്രവാദ ഘടകങ്ങൾക്കുള്ള സഹായം നിർത്തലാക്കുന്നതുൾ​പ്പെടെ റിയാദ്​ പ്രഖ്യാപനത്തിന്റെ വികാരം ഉൾക്കൊള്ളുന്നതായും വൈറ്റ്​ ഹൗസ്​ വക്താവ്​ പ്രതികരിച്ചു​.

പ്രതിസന്ധിയുമായി ബന്ധപ്പെട്ട്​ ഇതു മൂന്നാം തവണയാണ്​ ട്രംപ്​ അബൂദബി കിരീടാവകാശിയുമായി സംസാരിക്കുന്നത്​. ഈ മാസം ആദ്യവാരം കുവൈത്ത്​ അമീറുമായി വാഷിങ്​ടണിൽ ട്രംപ്​ വിശദമായ ചർച്ച നടത്തിയിരുന്നു. കടുത്ത നിലപാടിൽ നിന്ന്​ ഇരുപക്ഷവും പിൻമാറാതെ മധ്യസ്ഥ ചർച്ചകളിൽ പുരോഗതി ഉറപ്പാക്കാൻ പറ്റില്ലെന്ന വിലയിരുത്തലാണുള്ളത്​. പ്രതിസന്ധി പരിഹാര ചർച്ചകൾക്ക്​ സന്നദ്ധത അറിയിച്ച്​ ഖത്തർ അമീർ സൗദി കിരീടാവകാശിയെ ടെലിഫോണിൽ ബന്​ധപ്പെട്ടത്​ മഞ്ഞുരുക്കത്തിന്റെ സൂചന തുറന്നിരുന്നു. എന്നാൽ തങ്ങൾ മുന്നോട്ടു വെച്ച ഉപാധികളിൽ പരസ്യമായ അഭിപ്രായപ്രകടനം വേണമെന്നായിരുന്നു സൗദി അനുകൂല രാജ്യങ്ങളുടെ നിലപാട്​. ഉപാധികളില്ലാത്ത ഏതൊരു ചർച്ചക്കും തയാറാമണന്ന്​ ഖത്തറും തിരിച്ചടിച്ചു. പ്രതിസന്​ധി പരിഹാര ചർച്ചയുടെ ഭാഗമായി ഉന്നതതല യു.എസ്​ ദൗത്യസഘം ഗൾഫിലെത്തുമെന്നും റിപ്പോർട്ടുണ്ട്​.

TAGS :

Next Story