ബംഗ്ലാദേശില്‍ കഴിയുന്ന റോഹിങ്ക്യകള്‍ മാനസിക വിഭ്രാന്തിക്ക് അടിമപ്പെടുന്നതായി വെളിപ്പെടുത്തല്‍
ബംഗ്ലാദേശില്‍ കഴിയുന്ന റോഹിങ്ക്യകള്‍ മാനസിക വിഭ്രാന്തിക്ക് അടിമപ്പെടുന്നതായി വെളിപ്പെടുത്തല്‍
സ്വന്തം നാട്ടില്‍ നിന്ന് ആട്ടിയോട്ടിക്കപ്പെട്ടതിന്റെ ആഘാതത്തില്‍ നിന്നും പലരും മോചിതരായിട്ടില്ല
മ്യാന്മറില്‍ നിന്ന് രക്ഷപ്പെട്ട് ബംഗ്ലാദേശില്‍ കഴിയുന്ന റോഹിങ്ക്യകള്‍ മാനസിക വിഭ്രാന്തിക്ക് അടിമപ്പെടുന്നതായി സന്നദ്ധ പ്രവര്‍ത്തകരുടെ വെളിപ്പെടുത്തല്‍. സ്വന്തം നാട്ടില്‍ നിന്ന് ആട്ടിയോട്ടിക്കപ്പെട്ടതിന്റെ ആഘാതത്തില്‍ നിന്നും പലരും മോചിതരായിട്ടില്ല. കുട്ടികളാണ് മാനസിക വിഭ്രാന്തി കൂടുതല്‍ കാണപ്പെടുന്നതെന്നാണ് വെളിപ്പെടുത്തല്‍
ദുരന്ത ഭൂമിയില്‍ നിന്ന് എല്ലാം ഉപേക്ഷിച്ച് അത്യന്തം അപകടകരമായ യാത്രയിലൂടെ ബംഗ്ലാദേശിലെത്തിയ റോഹിങ്ക്യകളുടെ പുനരധിവാസം ചോദ്യചിഹ്നമായി തുടരുന്നതിനിടെയാണ് പുതിയ വെളിപ്പെടുത്തല്‍. ജന്മനാടായ മ്യാന്‍മറില്‍ നിന്നുണ്ടായ കയ്‌പ്പേറിയ അനുഭവം പലരുടേയും മാനസിക നില തളര്‍ത്തിയിട്ടുണ്ട്.
നാല് ലക്ഷം റോഹിങ്ക്യകളാണ് കഴിഞ്ഞ കുറച്ച് ദിവസത്തിനിടെ ബംഗ്ലാദേശില്‍ അഭയാര്‍ഥികളായെത്തിയത്. 400 പേര്‍ കൊല്ലപ്പെട്ടു. റോഹിങ്ക്യകളുടെ ആറായിരത്തി എണ്ണൂറ് വീടുകള്‍ സൈന്യം തീവെച്ച് നശിപ്പിക്കുകയും ചെയ്തു.
Adjust Story Font
16