Quantcast

രാജ്യസുരക്ഷ ഉറപ്പാക്കാന്‍ ഏതറ്റം വരെയും പോവും: നെതന്യാഹു

MediaOne Logo

Sithara

  • Published:

    14 May 2018 7:45 AM GMT

രാജ്യസുരക്ഷ ഉറപ്പാക്കാന്‍ ഏതറ്റം വരെയും പോവും: നെതന്യാഹു
X

രാജ്യസുരക്ഷ ഉറപ്പാക്കാന്‍ ഏതറ്റം വരെയും പോവും: നെതന്യാഹു

രാജ്യത്തിന്‍റെ പരമാധികാരവും സുരക്ഷയും ഉറപ്പാക്കാന്‍ ഏതറ്റവും വരെ പോവാന്‍ തയ്യാറാണെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു.

രാജ്യത്തിന്‍റെ പരമാധികാരവും സുരക്ഷയും ഉറപ്പാക്കാന്‍ ഏതറ്റവും വരെ പോവാന്‍ തയ്യാറാണെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. ഇസ്രായേല്‍ യുദ്ധവിമാനം അക്രമിക്കപ്പെട്ട സംഭവത്തിലാണ് അദ്ദേഹത്തിന്‍റെ പ്രതികരണം.

സിറിയയിലുണ്ടായ അക്രമണത്തില്‍ ഇസ്രായേലിന്‍റെ എഫ് 16 വിമാനം തകര്‍ന്നിരുന്നു. ഇന്നലെയുണ്ടായ എല്ലാ ആക്രമണങ്ങളുടെയും ഉത്തരവാദിത്തം ഇറാനും സിറിയക്കുമാണെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹു പറഞ്ഞു.

വിഷയത്തില്‍ റഷ്യന്‍ പ്രസിഡന്‍റ് വ്ലാദിമിര്‍ പുട്ടിനുമായി ചര്‍ച്ച നടത്തിയെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള സൈനിക സഹകരണത്തിലെത്തിച്ചേരാന്‍ തീരുമാനിച്ചതായും നെതന്യാഹു പ്രസ്താവനയില്‍ പറഞ്ഞു. സിറിയയില്‍ ഇസ്രായേല്‍ വ്യോമപാതയിലേക്ക് ഇറാന്‍ കടന്നുകയറുകയായിരുന്നുവെന്ന് ഇസ്രായേല്‍ ആരോപിച്ചു. വ്യോമാപകടത്തില്‍ രണ്ട് പൈലറ്റുമാര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായി ഇസ്രായേല്‍ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.

അതേസമയം ഇസ്രായേല്‍ നടത്തിയ പ്രത്യാക്രമണത്തില്‍ സിറിയയുടെ വ്യോമ പ്രതിരോധ സംവിധാനം ഉള്‍പ്പെടെ 12 ഇറാന്‍ - സിറിയന്‍ കേന്ദ്രങ്ങള്‍ തകര്‍ത്തതായി ഇസ്രായേല്‍ അവകാശപ്പെട്ടു.

TAGS :

Next Story