Quantcast

മധ്യസ്ഥതക്ക് ഒരുക്കമെന്ന് ഐക്യരാഷ്ട്ര സഭ

MediaOne Logo

Damodaran

  • Published:

    15 May 2018 5:12 AM GMT

മധ്യസ്ഥതക്ക് ഒരുക്കമെന്ന് ഐക്യരാഷ്ട്ര സഭ
X

മധ്യസ്ഥതക്ക് ഒരുക്കമെന്ന് ഐക്യരാഷ്ട്ര സഭ

പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ വളര്‍ന്നു വരുന്ന സംഘര്‍ഷാവസ്ഥയില്‍ അദ്ദേഹം ആശങ്ക രേഖപ്പെടുത്തി. ഇരുരാജ്യങ്ങളില്‍ പരമാവധി സംയമനം....

ഇന്ത്യ - പാകിസ്താന്‍ തര്‍ക്കം പരിഹരിക്കാന്‍ ഐക്യരാഷ്ട്രസഭയുടെ ശ്രമം. ഇരു രാജ്യങ്ങള്‍ക്കും സമ്മതമാണെങ്കില്‍ മധ്യസ്ഥതക്ക് ഒരുക്കമാണെന്ന് ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ അറിയിച്ചു. പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ വളര്‍ന്നു വരുന്ന സംഘര്‍ഷാവസ്ഥയില്‍ അദ്ദേഹം ആശങ്ക രേഖപ്പെടുത്തി. ഇരുരാജ്യങ്ങളില്‍ പരമാവധി സംയമനം പാലിക്കണമെന്നും മേഖലയില്‍ നിലനില്‍ക്കുന്ന അശാന്തി പരിഹരിക്കാന്‍ സത്വര നടപടികള്‍ സ്വീകരിക്കണമെന്നും ഐക്യരാഷ്ട്രസഭ. കശ്മീര്‍ ഉള്‍പ്പെടെയുള്ള തര്‍ക്ക വിഷയങ്ങളില്‍ സമാധാനത്തിന്‍റെ പാതയില്‍ സഞ്ചരിച്ച് ചര്‍ച്ചകളിലൂടെ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ക്ക് ഇരു രാജ്യങ്ങള്‍ക്കും സ്വീകാര്യമാണെങ്കില്‍ മധ്യസ്ഥതക്ക് സെക്രട്ടറി ജനറല്‍ തയ്യാറാണ്. സംഘര്‍ഷാവസ്ഥ ലഘൂകരിക്കലാകാണം പ്രഥമ പരിഗണന.

TAGS :

Next Story