Quantcast

കളി കാര്യമായി, ആറ് വയസുകാരിയുടെ തല ഭിത്തിക്കുള്ളില്‍ കുടുങ്ങി

MediaOne Logo

Jaisy

  • Published:

    15 May 2018 3:41 AM GMT

കളി കാര്യമായി, ആറ് വയസുകാരിയുടെ തല ഭിത്തിക്കുള്ളില്‍ കുടുങ്ങി
X

കളി കാര്യമായി, ആറ് വയസുകാരിയുടെ തല ഭിത്തിക്കുള്ളില്‍ കുടുങ്ങി

ഒടുവില്‍ എമര്‍ജന്‍സി സര്‍വീസെത്തിയാണ് കുഞ്ഞിനെ രക്ഷപ്പെടുത്തിയത്

കുഞ്ഞുങ്ങളുടെ കുസൃതി പലപ്പോഴും അതിര് കടക്കാറുണ്ട്, കണ്ണ് തെറ്റിയാല്‍ അത് വലിയ അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുകയും ചെയ്യും. അത്തരത്തിലൊരു കുസൃതിക്കാരി കുറച്ചൊന്നുമല്ല മാതാപിതാക്കളെയും മറ്റുള്ളവരെയും വിഷമിപ്പിച്ചത്. ഭിത്തിക്കിടയില്‍ തലയിട്ടായിരുന്നു ഈ ആറ് വയസുകാരിയുടെ കളി. ഒടുവില്‍ തല ഭിത്തിക്കുള്ളില്‍ കുടങ്ങുകയും ചെയ്തു. ഒടുവില്‍ എമര്‍ജന്‍സി സര്‍വീസെത്തിയാണ് കുഞ്ഞിനെ രക്ഷപ്പെടുത്തിയത്.

കിഴക്കന്‍ ചൈനയിലെ സുഷോ, ലിംഗാബി കൌണ്ടിയിലുള്ള പ്രൈമറി സ്കൂളില്‍ വച്ചാണ് സംഭവം നടന്നത്. ഇടുങ്ങിയ ഭിത്തിക്കുള്ളില്‍ തലയിട്ട് കളിക്കുകയായിരുന്നു ആറ് വയസുകാരിയായ വിദ്യാര്‍ഥി. പക്ഷേ ഒടുവില്‍ തലയൂരാനാവാത്ത അവസ്ഥയിലായി. ഒടുവില്‍ എമര്‍ജന്‍സി സര്‍വീസെത്തി കുട്ടിയെ രക്ഷപ്പെടുത്താനുള്ള ശ്രമമായി. ഇതിനിടയില്‍ വേദന കൊണ്ട് കുട്ടി കരയുന്നുമുണ്ടായിരുന്നു. കുട്ടിയുടെ അമ്മയും സ്ഥലത്തെത്തിയിരുന്നു.
രണ്ട് ഭിത്തികളില്‍ ഒന്ന് കട്ടറുപയോഗിച്ച് പൊളിച്ച് കുട്ടിയെ പുറത്തെടുക്കാം എന്ന് കരുതിയെങ്കിലും അത് കുട്ടിയ്ക്ക് അപകടമാണെന്ന് കണ്ടെത്തി. ഭിത്തി സാന്‍ഡ് പേപ്പര്‍ ഉപയോഗിച്ച് മിനുസപ്പെടുത്തി തലയില്‍ എണ്ണയിട്ട് പതുക്കെ പുറത്തേക്ക് എടുക്കുകയായിരുന്നു.

TAGS :

Next Story