ട്രംപിനെതിരെ ഇന്തോനേഷ്യയില്‍ കൂറ്റന്‍ റാലി
ട്രംപിനെതിരെ ഇന്തോനേഷ്യയില്‍ കൂറ്റന്‍ റാലി
ജറുസലേം ഇസ്രായേലിന്റെ തലസ്ഥാനമായി അംഗീകരിച്ച ട്രംപിന്റെ നടപടിയിലാണ് പ്രതിഷേധം.
അമേരിക്കന്‍ പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപിനെതിരെ ഇന്തോനേഷ്യയിലെ യുഎസ് എംബസിക്ക് മുന്നില്‍ കൂറ്റന്‍ റാലി. ജറുസലേം ഇസ്രായേലിന്റെ തലസ്ഥാനമായി അംഗീകരിച്ച ട്രംപിന്റെ നടപടിയിലാണ് പ്രതിഷേധം. വിവിധ സംഘടനകളുടെ നേതൃത്വത്തിലാണ് പ്രതിഷേധ റാലി സംഘടിപ്പിച്ചത്.
ഏകദേശം 80,000 പേര്‍ പങ്കെടുത്ത റാലിയില്‍ ട്രംപ് വിരുദ്ധ മുദ്രാവാക്യങ്ങളുയര്‍ന്നു. റാലി സമാധാനപരമായിരുന്നെങ്കിലും സുരക്ഷ കണക്കിലെടുത്ത് ജക്കാര്‍ത്തയിലെ യുഎസ് എംബസിക്ക് മുന്നില്‍ 20,000ത്തിലധികം പൊലീസുകാരെയാണ് നിയോഗിച്ചത്. ജറുസലേം ഇസ്രായേല്‍ തലസ്ഥാനമായി അംഗീകരിച്ച ട്രംപിന്റെ നടപടിക്കെതിരെ ഇന്തോനേഷ്യയില്‍ നേരത്തയും പ്രതിഷേധം നടന്നിട്ടുണ്ട്. ലോകത്തിന്റെ പലയിടങ്ങളില്‍ ട്രംപിന്റെ ഫലസ്തീന്‍ വിരുദ്ധ നിലപാടില്‍ പ്രതിഷേധം ഉയര്‍ന്നു വരികയാണ്.
Adjust Story Font
16