ബംഗ്ലാദേശ് മുന്‍പ്രധാനമന്ത്രി ഖാലിദ സിയക്ക് ജാമ്യം
ബംഗ്ലാദേശ് മുന്‍പ്രധാനമന്ത്രി ഖാലിദ സിയക്ക് ജാമ്യം
രാജ്യദ്രോഹകുറ്റമടക്കം ഒന്‍പത് കേസുകളിലാണ് ജാമ്യം ലഭിച്ചത്. എട്ട് തീവെപ്പ് കേസുകളും ഒരു രാജ്യ ദ്രോഹ കുറ്റവുമാണ് സിയക്കെതിരെ നിലവിലെ സര്‍ക്കാര്‍ ചുമത്തിയത്.
ബംഗ്ലാദേശ് പ്രതിപക്ഷ നേതാവും മുന്‍ പ്രധാനമന്ത്രിയുമായ ഖാലിദ സിയക്ക് ജാമ്യം. രാജ്യദ്രോഹകുറ്റമടക്കം ഒന്‍പത് കേസുകളിലാണ് ജാമ്യം ലഭിച്ചത്. എട്ട് തീവെപ്പ് കേസുകളും ഒരു രാജ്യ ദ്രോഹ കുറ്റവുമാണ് സിയക്കെതിരെ നിലവിലെ സര്‍ക്കാര്‍ ചുമത്തിയത്.
തലസ്ഥാനമായ ധാക്കയിലെ വ്യത്യസ്ത കോടതികളില്‍ 12 കേസുകളാണ് ഖാലിദാ സിയക്കെതിരെയുള്ളത്. സിയ നേരിട്ട് ഹാജരായതോടെയാണ് മെട്രോ പൊളിറ്റന്‍ സെഷന്‍സ് കോടതിയുടെ ജാമ്യം. ഒക്ടോബര്‍ 10ന് കേസില്‍ കോടതി വാദം കേള്‍ക്കും. പാകിസ്താനില്‍ നിന്നും ബംഗ്ലാദേശ് രൂപീകരിക്കാന്‍ നടന്ന വിമോചന സമരത്തെക്കുറിച്ച് പരാമര്‍ശത്തിലാണ് സിയക്കെതിരായ രാജ്യദ്രോഹ കുറ്റം. വിമോചന സമരത്തില്‍ കൊല്ലപ്പെട്ടതായി പറയുന്നവരുടെ എണ്ണത്തില്‍ സംശയമുണ്ടെന്നായിരുന്നു 2015 ഡിസംബര്‍ 21ന് നടന്ന ഒരു ചര്‍ച്ചയിലെ പരാമര്‍ശം. ജനുവരി 25ന് സുപ്രീംകോടതി അഭിഭാഷകന്റെ പരാതിയിലാണ് കേസ്. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തില്‍ റോഡ് ഉപരോധം, വിവിധ സംഘട്ടനങ്ങള്‍ക്ക് ആഹ്വാനം എന്നിവയാണ് സിയക്കെതിരായ മറ്റു കുറ്റാരോപണങ്ങള്‍. ബംഗ്ലാദേശിലെ അവാമി ലീഗ് പാര്‍ട്ടിക്ക് കീഴിലെ ശൈഖ് ഹസീന ഭരണകൂടത്തിന്റെ രാഷ്ട്രീയ എതിരാളിയാണ് ഖാലിദ സിയ. ഇവരുടെ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ക്കെതിരെയും സഖ്യ കക്ഷി നേതാക്കള്‍ക്കെതിരെയും നിരവധി കേസുകളെടുത്തിട്ടുണ്ട് അധികാരത്തിലെത്തിയ ശൈഖ് ഹസീന സര്‍ക്കാര്‍.
Adjust Story Font
16