അഭയാര്‍ഥികളെ കണ്ടില്ലെന്ന് നടിക്കരുത്; ഈസ്റ്റര്‍ സന്ദേശത്തില്‍ മാര്‍പ്പാപ്പ
അഭയാര്‍ഥികളെ കണ്ടില്ലെന്ന് നടിക്കരുത്; ഈസ്റ്റര്‍ സന്ദേശത്തില്‍ മാര്‍പ്പാപ്പ
അഭയാര്‍ഥികളോടും നിരാലംബരോടും അനുകമ്പ പ്രകടിപ്പിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഈസ്റ്റര്‍ ദിന സന്ദേശം.
അഭയാര്‍ഥികളോടും നിരാലംബരോടും അനുകമ്പ പ്രകടിപ്പിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഈസ്റ്റര്‍ ദിന സന്ദേശം. ആയിരങ്ങള്‍ ഒത്തുചേര്‍ന്ന വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് ബസിലിക്കയില്‍ പ്രാര്‍ഥനാ ചടങ്ങുകള്‍ക്ക് മാര്‍പാപ്പ നേതൃത്വം നല്‍കി.
കത്തിച്ചുപിടിച്ച മെഴുകുതിരിയുമായെത്തിയ ഫ്രാന്‍സിസ് മാര്‍പാപ്പ ഇരുളില്‍നിന്ന് വെളിച്ചത്തിലേക്കെന്ന സന്ദേശത്തോടെയാണ് പ്രാര്‍ഥനാ ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചത്. ലോകത്തിലെ അഭയാര്‍ഥികളെയും ഒറ്റപ്പെട്ട് കഴിയുന്ന സ്ത്രീകളെയും നിരാലംബരെയും മാര്‍പാപ്പ പ്രഭാഷണത്തിനിടെ അനുസ്മരിച്ചു. അനീതിയുടെയും ക്രൂരതയുടെയും ഇരകളായവരെ കണ്ടില്ലെന്ന് നടിക്കരുതെന്നും മാര്‍പാപ്പ പറഞ്ഞു.
ആവശ്യക്കാരിലേക്ക് സഹായങ്ങളെത്തിക്കണമെന്ന ആഹ്വാനവും ഈസ്റ്റര്‍ദിനത്തില്‍ മാര്‍പാപ്പ നടത്തി. വത്തിക്കാനിലെ വിശുദ്ധകുര്‍ബാന ചടങ്ങില്‍ പങ്കെടുക്കാന്‍ ആയിരങ്ങളാണ് എത്തിയത്.
Adjust Story Font
16