Quantcast

ഗസയിലെ ഇസ്രായേല്‍ കൂട്ടുക്കുരുതിക്കെതിരെ ഐക്യരാഷ്ട്രസഭ ഇടപെടണമെന്ന് ഫലസ്തീനിലെ യുഎന്‍ അംബാസിഡര്‍

MediaOne Logo

Jaisy

  • Published:

    16 May 2018 3:46 PM GMT

ഗസയിലെ ഇസ്രായേല്‍ കൂട്ടുക്കുരുതിക്കെതിരെ ഐക്യരാഷ്ട്രസഭ  ഇടപെടണമെന്ന് ഫലസ്തീനിലെ യുഎന്‍ അംബാസിഡര്‍
X

ഗസയിലെ ഇസ്രായേല്‍ കൂട്ടുക്കുരുതിക്കെതിരെ ഐക്യരാഷ്ട്രസഭ ഇടപെടണമെന്ന് ഫലസ്തീനിലെ യുഎന്‍ അംബാസിഡര്‍

സംഭവത്തില്‍ അന്വേഷണം നടത്താന്‍ സ്വതന്ത്ര കമ്മീഷനെ നിയമിക്കണമെന്നും അംബാസിഡര്‍ റിയാദ് മന്‍സൂര്‍ വ്യക്തമാക്കി

ഗസ അതിര്‍ത്തിയില്‍ ഇസ്രായേല്‍ നടത്തുന്ന കൂട്ടുക്കുരുതിക്കെതിരെ ഐക്യരാഷ്ട്രസഭ ഇടപെടണമെന്ന് ഫലസ്തീനിലെ യുഎന്‍ അംബാസിഡര്‍. സംഭവത്തില്‍ അന്വേഷണം നടത്താന്‍ സ്വതന്ത്ര കമ്മീഷനെ നിയമിക്കണമെന്നും അംബാസിഡര്‍ റിയാദ് മന്‍സൂര്‍ വ്യക്തമാക്കി. അതേസമയം കഴിഞ്ഞ ദിവസംപ്രക്ഷോഭകര്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ടരവരുടെ എണ്ണം നാലായി.

ഗസ-ഇസ്രേല്‍ അതിര്‍ത്തിയല്‍ പലസ്തീന്‍ ജനത നടത്തുന്ന പ്രക്ഷോഭത്തിന് നേരെ ഇസ്രായേല്‍ സൈന്യം വെടിവയ്പ്പ് തുടരുന്ന സാഹചര്യത്തിലാണ് സംഭവത്തില്‍ ഐക്യരാഷ്‍ട്രസഭയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് ഫലസ്തീനിലെ യുഎന്‍ അംബാസിഡര്‍ രംഗത്തെത്തിയത്. ഗ്രേറ്റ് മാര്‍ച്ച് ഓഫ് റിട്ടേണ്‍സ് എന്ന പേരില്‍ നടത്തുന്ന പ്രതിഷേധത്തിന് നേരെ ഇസ്രേല്‍ സൈന്യം നടത്തിയ വെടിവയ്പ്പില്‍ 39 പേരാണ് ഇതുവരെ കൊല്ലപ്പെട്ടത്.നാലായിരത്തിലധികം പേര്‍ക്കാണ് പരിക്കേറ്റത്.

ഇസ്രായേലിന്റെ സൈന്യത്തിന്റെ ഈ കൂട്ടക്കുരുതിക്കെതിരെ യുഎന്നിന്റെ ഇടപെടല്‍ ഇനിയും വൈകിക്കൂടെന്നും ഈ സാഹചര്യത്തില്‍ ഗസ- ഇസ്രേല്‍ അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ വിലയിരുത്താനായി യുഎന്‍ സ്വതന്ത്ര കമ്മീഷനെ ചുമതലപ്പെടുത്തണമെന്നും അംബാസിഡര്‍ റിയാദ് മന്‍സൂര്‍ പറഞ്ഞു. ഫലസ്തീനില്‍ നടന്ന ആക്രമണങ്ങ‍ളില്‍ വസ്തുനിഷ്ഠമായ അന്വേഷണം നടത്തണം. ഇതിന്റെ അന്വേഷണ റിപ്പോര്‍ട്ട് നല്‍കാനും ഫലസ്തീന്‍ അധികൃതര്‍ക്ക് റിയാദ് മന്‍സൂര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.അതേസമയം കഴിഞ്ഞ ദിവസം പ്രതിഷേധത്തിനെതിരെ ഇസ്രായേല്‍ സൈന്യം നടത്തിയ വെടിവയ്പ്പില്‍ മരിച്ചവരുടെ എണ്ണം 4 ആയി. ‍15 വയസുള്ള കുട്ടിയുള്‍പ്പെടെ 4 പേരാണ് കൊല്ലപ്പെട്ടത്.700ലധികം പേര‍ക്ക് പരുക്കേറ്റു. പ്രതിഷേധം 1948ല്‍ ഇസ്രായേലില്‍ നിന്ന് ആയിരക്കണക്കിന് ഫലസ്തീനികള്‍ ആട്ടിയോടിക്കപ്പെട്ടതിന്റെ ദുരന്ത സ്മരണയുണര്‍ത്തുന്ന നഖ്ബ ദിനമായ മെയ് 15 വരെ തുടരും.

TAGS :

Next Story