Quantcast

രാജ്ഞിയുടെ ജന്മദിനം 'രാജകീയമാക്കി' ബ്രിട്ടന്‍

MediaOne Logo

admin

  • Published:

    16 May 2018 2:39 AM GMT

രാജ്ഞിയുടെ ജന്മദിനം രാജകീയമാക്കി ബ്രിട്ടന്‍
X

രാജ്ഞിയുടെ ജന്മദിനം 'രാജകീയമാക്കി' ബ്രിട്ടന്‍

എലിസബത്ത് രാജ്ഞിയുടെ തൊണ്ണൂറാം ജന്മദിനാഘോഷത്തോട് അനുബന്ധിച്ച് ബ്രിട്ടനില്‍ വിപുലമായ പരിപാടികള്‍.

എലിസബത്ത് രാജ്ഞിയുടെ തൊണ്ണൂറാം ജന്മദിനാഘോഷത്തോട് അനുബന്ധിച്ച് ബ്രിട്ടനില്‍ വിപുലമായ പരിപാടികള്‍. ജന്മദിനാഘോഷങ്ങളുടെ ഭാഗമായി സെന്റ് പോള്‍ കത്തീഡ്രഡില്‍ നടന്ന ചടങ്ങില്‍ രാജകുടുംബാംഗങ്ങള്‍ക്ക് പുറമേ രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖരും പങ്കെടുത്തു. ജന്മദിനാഘോഷത്തിന് ഇന്ന് ഔദ്യോഗിക സമാപനമാകും.

സെന്റ് പോള്‍ കത്തീഡ്രഡില്‍ നടന്ന പ്രാര്‍ഥനാ ചടങ്ങില്‍ രാജ്‍ഞിക്കൊപ്പം 95ാം ജന്മദിനം ആഘോഷിക്കുന്ന ഭര്‍ത്താവ് ഫിലിപ്പ് രാജകുമാരനും പങ്കെടുത്തു. കാന്‍റന്‍ബറി ആര്‍ച്ച് ബിഷപ്പ് ജസ്റ്റിന്‍ വെല്‍ബി, പ്രധാനമന്ത്രി ഡേവിഡ് കാമറണ്‍, മുന്‍ പ്രധാനമന്ത്രി ടോണി ബ്ലെയര്‍, രാജകുടുംബത്തിലെ മറ്റ് അംഗങ്ങള്‍ എന്നിവരടങ്ങുന്ന 2000 ആളുകള്‍ ചടങ്ങില്‍ സാക്ഷികളായി.

ജന്മദിനാഘോഷത്തിന്റെ ഔദ്യോഗിക തുടക്കം ട്രൂപ്പിംഗ് ദ കളര്‍ ആചാരപ്രകാരമാണ്. ഇതിന്‍റെ ഭാഗമായി കുതിരപ്പട്ടാളത്തിന്‍റെ പരേ‍ഡും ബ്രിട്ടന്‍ വ്യോമസേനയുടെ പരേഡും ബക്കിംഗ് ഹാം കൊട്ടരാത്തിന്‍റെ മട്ടുപ്പാവില്‍ നിന്ന് രാജ്ഞി പരിശോധിച്ചു.

ഇന്ന് സെന്‍റ് ജെയിംസ് പാര്‍ക്കില്‍ നടക്കുന്ന സ്ട്രീറ്റ് പാര്‍ട്ടിയില്‍ രാജ്ഞി 10000 പേര്‍ക്ക് സദ്യ ഒരുക്കും. ഫിലിപ്പ് രാജകുമാരനും വില്യം, ഹാരി എന്നിവരും പാര്‍ട്ടിക്കെത്തും. ഇതോടെ ജന്മദിനാഘോഷങ്ങള്‍ക്ക് സമാപനമാകും. 1926 ഏപ്രില്‍ 21നാണ് എലിസബത്ത് രാജ്ഞി ജനിച്ചതെങ്കിലും ബ്രിട്ടനിലെ രാജകുടുംബം പിന്തുടരുന്ന നിയമപ്രകാരം മറ്റൊരു ദിവസം കൂടി ജന്മദിനമായ തെരഞ്ഞെടുക്കാം. ജന്മദിനാഘോഷം വിപുലമായി ആഘോഷിക്കാന്‍ വേനല്‍ക്കാലമാണ് സാധാരണ രാജകുടുംബാംഗങ്ങള്‍ തെരഞ്ഞെടുക്കുന്നത്. എലിസബത്ത് രാജ്ഞി അങ്ങനെ തെരഞ്ഞെടുത്ത ദിവസം ജൂണ്‍ പതിനൊന്നിനാണ്.

TAGS :

Next Story