മ്യാന്മറിലെ കൂട്ടക്കുരുതി അവസാനിപ്പിക്കണമെന്ന് ഒഐസി
മ്യാന്മറിലെ കൂട്ടക്കുരുതി അവസാനിപ്പിക്കണമെന്ന് ഒഐസി
മനുഷ്യത്വ രഹിതമായ പ്രവര്‍ത്തനം മ്യാന്മര്‍ അവസാനിപ്പിക്കണമെന്നും ഒഐസി ആവശ്യപ്പെട്ടു
മ്യാൻമറിലെ റോഹിങ്ക്യന്‍ ജനത അഭിമുഖീകരിക്കുന്ന പ്രതിസന്ധിക്ക് ഉടന്‍ പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ഒഐസി ജനറല്‍ സെക്രട്ടറി ഐക്യരാഷ്ട്രസഭാ മനുഷ്യാവകാശ കമ്മീഷന് കത്തയച്ചു. മനുഷ്യത്വ രഹിതമായ പ്രവര്‍ത്തനം മ്യാന്മര്‍ അവസാനിപ്പിക്കണമെന്നും ഒഐസി ആവശ്യപ്പെട്ടു. റാഖൈന്‍ സ്റ്റേറ്റ് കമ്മിറ്റി ശിപാര്‍ശകള്‍ നടപ്പിലാക്കണമെന്ന് ഓഐസി നേരത്തെ ആവശ്യപ്പെട്ടിരുന്നു.
ഇസ്ലാമിക രാഷ്ട്രങ്ങളുടെ കൂട്ടായ്മയാണ് ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കണ്‍ട്രീസ് അഥവാ ഒഐസി. റോഹിങ്ക്യന്‍ മുസ്ലികളെ വംശഹത്യക്ക് വിധേയമാക്കുന്ന നടപടിയെ കൂട്ടായ്മ കഴിഞ്ഞ ദിവസം ശക്തമായി അപലപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടി ആവശ്യപ്പെട്ടുള്ള ഓഐസി സെക്രട്ടറി ജനറല്‍ ഡോ. യൂസുഫ് അല്‍ ഉതൈമീന്റെ കത്തുകള്‍.
യൂറോപ്യൻ യൂനിയൻ സുരക്ഷ പോളിസി ഹൈകമീഷണൽ ഫെഡ്റികാ മുജേറിനി, ഐക്യരാഷ്ട്രസഭാ മനുഷ്യാവകാശ കമീഷൻ ഹൈകമീഷനർ അമീർ സൈദ് റഅ്ദ് അൽ ഹുസൈൻ, ഐക്യരാഷ്ട്രസഭാ ലഅഭയാർഥി കമീഷണർ ഫിലിപ്പോ ഗ്രാൻറി എന്നിവർക്കാണ് ഒഐസി കത്തയച്ചത്. റോഹിങ്ക്യന്‍ മുസ്ലിംകള്‍ നേരിടുന്ന പ്രശ്നങ്ങളക്ക് പരിഹാരം പറയുന്ന രാഖൈന്‍ സ്റ്റേറ്റ് കമ്മിറ്റി ശിപാര്‍ശകള്‍ നടപ്പിലാക്കണമെന്ന് ഓഐസി നേരത്തെ ആവശ്യപ്പെട്ടിരുന്നു. നിലവിലെ അതിക്രമങ്ങളില്‍ പെട്ടെന്ന് പരിഹാരം കാണാന്‍ ഐക്യരാഷ്ട്രസഭയും യൂറോപ്യന്‍ യൂണിയനും ഇടപെടണമെന്നും കത്തിലുണ്ട്. നിലവില്‍ മുഖ്യപരിഗണന വേണ്ടത് ജനങ്ങളുടെ ജീവന്‍ രക്ഷിക്കാനാണ്. മനുഷ്യത്വരഹിതമായ പ്രവർത്തനങ്ങളും പീഡനങ്ങളും മ്യാന്മര്അവസാനിപ്പിക്കണമെന്നും ഓഐസി ആവശ്യപ്പെട്ടു. മാനുഷികമായ സഹായങ്ങൾ നൽകാൻ ഐസി ഒരുക്കമാണ്. പ്രശ്നത്തിന് സ്ഥായിയായ പരിഹാരമുണ്ടാകണം. പീഡനങ്ങൾ അവസാനിപ്പിക്കാൻ അന്താരാഷ്ട്ര സമൂഹം രംഗത്തിറങ്ങണമെന്നും ഒഐസി സെക്രട്ടറി ആവശ്യപ്പെട്ടു.
Adjust Story Font
16