ഏകീകൃത ചന്ദ്രമാസ കലണ്ടറുമായി മുസ്‍ലിം പണ്ഡിത സമ്മേളനം
ഏകീകൃത ചന്ദ്രമാസ കലണ്ടറുമായി മുസ്‍ലിം പണ്ഡിത സമ്മേളനം
മുസ്‌ലിംകള്‍ മാസം നിര്‍ണയിക്കുന്നതിന് സാധാരണ അവംബിക്കുന്നത് ചന്ദ്രനെയാണ്. വ്രതം അനുഷ്ഠിക്കാന്‍ തെരെഞ്ഞെടുക്കപ്പെട്ട റമദാന്‍ മാസവും രണ്ട് പെരുന്നാളുകളും ചന്ദ്രനെ അടിസ്ഥാനപ്പെടുത്തിയാണ് നിര്‍ണയിക്കാറുള്ളത്.
സമയനിര്‍ണയവുമായി ബന്ധപ്പെട്ട് മുസ്‍ലിം ലോകത്ത് ദീര്‍ഘകാലമായി നിലനില്‍ക്കുന്ന ഭിന്നതക്ക് പരിഹാരവുമായി പണ്ഡിത സമ്മേളനം. ഇസ്താംബൂളില്‍ കൂടിച്ചേര്‍ന്ന ലോകത്തെമ്പാടുമുള്ള പണ്ഡിതരുടെ കൂട്ടായ്മ മുസ്‍ലീകള്‍ക്ക് സമയനിര്‍ണയത്തിന് ഏകീകൃത ചന്ദ്രമാസ കലണ്ടര്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ച്. ചന്ദ്രമാസം നിര്‍ണയിക്കുന്നതുമായി മുസ്‍ലിം ലോകത്ത് നിലനില്‍ക്കുന്ന ഭിന്നതകള്‍ക്ക് ശാശ്വത പരിഹാരമാണ് പണ്ഡിത സമ്മേളനത്തില്‍ ഉരുത്തിരിഞ്ഞിരിക്കുന്നത്. തുര്‍ക്കി, സൌദി അറേബ്യ, യു.എ.ഇ, ജോര്‍ദാന്‍, ഖത്തര്‍, അമേരിക്ക, യൂറോപ്പ് തുടങ്ങി നിരവധി മുസ്‌ലിം രാജ്യങ്ങളില്‍ നിന്നുള്ള പണ്ഡിതരും ഗോള ശാസ്ത്രജ്ഞരുമാണ് ഇസ്താംബൂളില്‍ ഒത്തുചേര്‍ന്നത്. തുര്‍ക്കി സര്‍ക്കാറിന് കീഴിലുള്ള മതകാര്യവകുപ്പാണ് സമ്മേളനം സംഘടിപ്പിച്ചത്.
മുസ്‌ലിംകള്‍ മാസം നിര്‍ണയിക്കുന്നതിന് സാധാരണ അവംബിക്കുന്നത് ചന്ദ്രനെയാണ്. വ്രതം അനുഷ്ഠിക്കാന്‍ തെരെഞ്ഞെടുക്കപ്പെട്ട റമദാന്‍ മാസവും രണ്ട് പെരുന്നാളുകളും ചന്ദ്രനെ അടിസ്ഥാനപ്പെടുത്തിയാണ് നിര്‍ണയിക്കാറുള്ളത്. ഏകീകൃതമല്ലാത്ത സമയനിര്‍ണയം പലപ്പോഴും ഇക്കാര്യങ്ങളില്‍ ഭിന്നതകള്‍ക്ക് വഴി തുറക്കാറാണ് പതിവ്.
സമ്മേളനത്തിന് വേണ്ട ഒരുക്കങ്ങള്‍ മൂന്ന് വര്‍ഷം മുമ്പ് തുടങ്ങിയതായി മതകാര്യവകുപ്പിന്‍റെ അധ്യക്ഷന്‍ മെഹ്‍മദ് ഗോര്‍മസ് പറഞ്ഞു. ഇതിനായി ലോകത്തെമ്പാടുമുള്ള മുസ്‍ലിം ഗോളശാസ്ത്രജ്ഞരുടെയും കര്‍മ്മശാസ്ത്ര പണ്ഡിതരുടെയും യോഗം വിളിച്ചുകൂട്ടി. ചന്ദ്രമാസ കലണ്ടറിനെ സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് പകരം ഏകീകൃത സംവിധാനമുണ്ടാക്കാനാണ് ഞങ്ങള്‍ ശ്രമിച്ചത്. രണ്ട് നിര്‍ദേശങ്ങളാണ് യോഗം മുന്നോട്ട് വെച്ചത്. ഒന്നുകില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ക്കും മുസ്‍ലിം രാജ്യങ്ങള്‍ക്കും വെവ്വേറെ കലണ്ടര്‍. അല്ലെങ്കില്‍ ഏകീകൃത കലണ്ടര്‍. വെവ്വേറെയുള്ള കലണ്ടര്‍ പ്രശ്നങ്ങള്‍ക്ക് പരിഹാരമാവില്ലെന്ന് കണ്ട് ഏകീകൃത കലണ്ടര്‍ എന്ന തീരുമാനത്തിലേക്ക് കൂട്ടായ്മ എത്തിച്ചേര്‍ന്നു. അങ്ങിനെയൊരു സംവിധാനം വന്നാല്‍ ലോകമെമ്പാടും ഒരേ ദിവസം റമദാന്‍ ആരംഭിക്കാന്‍ സാധിക്കും. വോട്ടിനിട്ടപ്പോള്‍ ഭൂരിപക്ഷം പേരും അനുകൂലിച്ചു. അന്തിമ തീരുമാനമെടുക്കാന്‍ വിഷയം ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‍ലാമിക് കോര്‍പ്പറേഷന് (ഒ.ഐ.സി) വിട്ടിരിക്കുകയാണ്. 57 മുസ്‍ലിം ഭൂരിപക്ഷ രാജ്യങ്ങളുടെ കൂട്ടായ്മയാണ് ഒ.ഐ.സി.
ഒ.ഐ.സിയില്‍ നിന്ന് അനുകൂലമായ തീരുമാനമുണ്ടാകുമെന്ന് പ്രതീക്ഷയിലാണ് ലോകത്തെമ്പാടുമുള്ള മുസ്‍ലിംകള്‍.
Adjust Story Font
16