Quantcast

അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍ സിറിയക്ക് വന്‍ തിരിച്ചടി

MediaOne Logo

Ubaid

  • Published:

    18 May 2018 6:59 AM GMT

അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍ സിറിയക്ക് വന്‍ തിരിച്ചടി
X

അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍ സിറിയക്ക് വന്‍ തിരിച്ചടി

ഇനിയൊരിക്കലും രാസായുധം പ്രയോഗിക്കാന്‍ കഴിയാത്തവിധം സിറിയക്ക് നഷ്ടം സംഭവിച്ചെന്നായിരുന്നു അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസിന്റെ പ്രതികരണം

രാസായുധപ്രയോഗത്തെ തുടര്‍ന്ന് അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍ സിറിയക്ക് വന്‍ തിരിച്ചടി. സിറിയയുടെ ഇരുപത് ശതമാനം യുദ്ധവിമാനങ്ങളും നശിപ്പിച്ചെന്ന് അമേരിക്ക അവകാശപ്പെടുന്നു. കഴിഞ്ഞ വ്യാഴാഴ്ച 59 ക്രൂയിസ് മിസൈലുകളാണ് അമേരിക്ക സിറിയന്‍ വ്യോമത്താവളത്തിലേക്ക് തൊടുത്തുവിട്ടത്.

ഇനിയൊരിക്കലും രാസായുധം പ്രയോഗിക്കാന്‍ കഴിയാത്തവിധം സിറിയക്ക് നഷ്ടം സംഭവിച്ചെന്നായിരുന്നു അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസിന്റെ പ്രതികരണം. കഴിഞ്ഞ വ്യാഴാഴ്ചയാണ് സിറിയയിലെ ഷെയ്റാത്ത് വ്യോമത്താവളത്തിന് നേരെ അമേരിക്ക ആക്രമണം നടത്തിയത്. 59 ക്രൂയിസ് മിസൈലുകളാണ് പ്രയോഗിച്ചത്. ആക്രമണത്തില്‍ സിറിയയുടെ 20 ശതമാനം യുദ്ധവിമാനങ്ങളാണ് നശിപ്പിച്ചത്. കൂടാതെ, വെടിക്കോപ്പുകളും, വ്യോമ പ്രതിരോധ ശേഷികള്‍, ഇന്ധനടാങ്കുകളും ഇല്ലാതാക്കിയതായി ജെയിംസ് മാറ്റിസ് അറിയിച്ചു. നിലവിലെ സാഹചര്യത്തില്‍ വിമാനങ്ങളില്‍ ഇന്ധനം വീണ്ടും നിറച്ച് ഉപയോഗിക്കാന്‍ കഴിയാത്ത വിധം നശിപ്പിക്കപ്പെട്ടു. വ്യോമത്താവളത്തിന്റെ റണ്‍വേയും ഉപയോഗശൂന്യമായി. കാര്യമായ നാശനഷ്ടങ്ങള്‍ ഉണ്ടായതായി സിറിയയും സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ സിറിയയുടെ ആറ് മിഗ് 23 വിമാനങ്ങള്‍ക്ക് മാത്രമാണ് കേടുപാടുകള്‍ സംഭവിച്ചതെന്ന് റഷ്യന്‍ പ്രതിരോധമന്ത്രാലയം വക്താവ് വ്യക്തമാക്കി, 23 മിസൈലുകള്‍ മാത്രമാണ് ഷെയ്റാത്ത് വ്യോമത്താളത്തിന് നേരെ അമേരിക്ക പ്രയോഗിച്ചതെന്നും ഈ ആക്രമണത്തില്‍ കുറച്ച് കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചെന്നും റഷ്യ വ്യക്തമാക്കി. സാധാരണക്കാരായ ജനങ്ങള്‍ക്ക് നേരെ രാസായുധങ്ങള്‍ പ്രയോഗിച്ച് അവരെ കൊല്ലുന്നത് അമേരിക്കക്ക് നിഷ്ക്രിയരായി നോക്കി നില്‍ക്കാന്‍ സാധിക്കില്ലെന്ന് മാറ്റിസ് പറഞ്ഞു. തുടര്‍ന്നും സിറിയക്ക് നേരെ ഇത്തരം ആക്രമണങ്ങള്‍ ആലോചിക്കുന്നുണ്ടെന്നും വൈറ്റ് ഹൌസ് വക്താവ് സീന്‍ സ്പൈസര്‍ പറഞ്ഞു.

TAGS :

Next Story